Pages

Sunday 8 November 2009

കേരള കഫെ കണ്ടു.... നന്നായിട്ടുണ്ട്....പല കഥകളുടെ ഒരു കൂട്ടം...അതില്‍ 'ഐലന്ദ്‌ എക്സ്പ്രസ്സ് ', 'ബ്രിഡ്ജ് ', 'പുറം കാഴ്ചകള്‍' എന്നിവ നല്ല കൈയടി വാങ്ങി... നൊസ്റ്റാള്‍ജിയ, മകള്‍, അവിരാമം, മൃത്യുന്ജയം , ലളിതം ഹിരന്യമയം എന്നോ മറ്റോ ഉള്ള ഒരു പടം എന്നിവയായിരുന്നു മറ്റുള്ളവ... ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒരു പരക്കം പാച്ചില്‍...സാധാരണ പടം കാണാന്‍ പോവുമ്പോള്‍ ഇത്തിരി നേരം പദത്തില്‍ ശ്രദ്ധിക്കും, പിന്നെ ഇത്തിരി നേരം പുറം കാഴ്ചകള്‍...അതും കഴിഞ്ഞു പിന്നെ പല പല ഒര്മാകളിലൂടെയുല്‍ ഊളിയിടല്‍...ഇന്നു പക്ഷെ മിക്ക സമയവും പദത്തില്‍ തന്നെയായിരുന്നു ശ്രദ്ധ...

എങ്കിലും ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി... ഐലന്ദ്‌ എക്ഷ്പ്രെസ്സിലെ പ്രിത്വിരാജിന്റെ പ്രണയം കണ്ടപ്പോള്‍ ചില നിമിഷങ്ങള്‍ ഫ്ലാഷ് ബാക്ക് പോലെ തോന്നിച്ചു... അപ്പോള്‍ ന്താന്‍ ഓര്‍ക്കുകയായിരുന്നു എന്റെ പ്രണയത്തെ പറ്റിയുള്ള ധാരണ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണോ എന്ന്... എനിക്ക് പ്രണയം എന്ന് പറയുന്നതു ഒരു സമര്‍പ്പണമാണ്‌, ജീവിതമാണ്‌, ജീവനാണ്, ലഹരിയാണ്, പ്രേരണയാണ്.... അത് തന്നെയാണൊ മറ്റുള്ളവര്‍ക്ക് എന്ന് എനിക്കറിയില്ല....

Friday 2 October 2009

സംഘര്‍ഷങ്ങള്‍

ഇന്നു എനിക്ക് മറക്കാനാവാത്ത ദിവസം... പുതിയ തിരിച്ചറിവുകള്‍... ഓരോ തിരിച്ചറിവും ജീവിതത്തിലെ ഓരോ വഴിതിരിവാവണം എന്നൊക്കെയാണ് മഹാന്മാര്‍ പറഞ്ഞതും പലരും പഠിപ്പിച്ചതും....എങ്ങിലും ന്താന്‍ വിതുംബിപ്പോകുന്നു...കാര്യം ഇത്രയേയുള്ളൂ.... കേള്ക്കുന്ന ആള്‍ക്ക് കാര്യം വളരെ നിസ്സാരം... ഉപദേശങ്ങള്‍ റെഡി.... എനിലും എന്റെ ഹൃദയം കരയുന്നത് എനിക്ക് കേള്ക്കാം... ന്താന്‍ അത് കേള്‍ക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ ഇല്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു...തമാശകള്‍ ഇഷ്ടം പോലെ പോട്ട്ക്കാന്‍ നോക്കുന്നുണ്ട്... ഇതും ഒരു ഒളിച്ചു ഒട്ടമല്ലെഅ?
ന്താന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു... ആദ്യമേ പറയട്ടെ... അവള്ക്ക് വേണ്ടി ന്താന്‍ എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അവകാശപ്പെടാനില്ല... ന്താന്‍ എന്റെ ഹൃദയത്തില്‍ അവളെ പൊതിഞ്ഞു കൊണ്ടു നടന്നു.... അവളെ ഓര്ത്തു വിദേശത്ത് പോവാനുള്ള അവസരം കളഞ്ഞു കുളിച്ചു... ഒന്നും അവളോട്‌ പറഞ്ഞില്ല...പറയാന്‍ ശ്രമിച്ചു....സമയമോ വിധിയോ അതോ അവളോ ഒഴിഞ്ഞു മാറി...
അവസാനം അവളോട്‌ ചോദിയ്ക്കാന്‍ ഒരു അവസരം വന്നപ്പോള്‍ വൈകിപ്പോയി(അഥവാ വൈകിപ്പോയതു മാത്രമാണെന്നു കരുതി സമാധാനിക്കാന്‍ ന്താന്‍ ശ്രമിക്കുന്നു )...അവള്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നെ കല്യാണം കഴിക്കാന്‍ പോകുന്നു... പല കഥകളിലും കേട്ടപ്പോള്‍ എനിക്കിതു സംഭവിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച സംഭവം... എന്റെ ജീവിതത്തിലും അതിഥിയായി എത്തിയിരിക്കുന്നു... ആയ കഥകളിലെ പരാജിത കാമുകന്മാരുടെ എല്ലാ ഭാവഹാവാദികളും എന്നില്‍ ആവതിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെടുന്നു... പരാജയത്തിന്റെയും നഷ്ടബോധത്തിന്റെയും സന്കടതിന്റ്യും പല പല മനുഷ്യ മുഘഭാവങ്ങള്‍ മനസ്സിലൂടെ ഘോഷയാത്ര നടത്തുന്നു... തിരിച്ചു കൃയത്മകമായി ഒന്നും നല്കനില്ലാത്ത കാഴ്ചക്കാരന്‍ മാത്രമായി ന്ത്താനും .
പ്രകൃതിയുടെ ഈ പരീക്ഷയില്‍ ന്താന്‍ പരജിതനയെന്നുള്ള തോന്നലാണ് എന്നെ വികാര വിക്ശുബ്ധനക്കുന്ന ഒരു കാര്യം...അടുത്ത ഒരു ഘടകം... അവള്ക്ക് എന്റെ സ്നേഹം നഷ്ടപ്പെട്ടത്‌ ന്താന്‍ കാരണമാണോ എന്ന ചിന്ത പല ബാഹ്യ രൂപങ്ങളില്‍, പല വേഷങ്ങളില്‍ മനസ്സില്ലൂടെ പാഞ്ഞു പോകുന്നുണ്ടോ എന്ന ഒരു ചിന്ത... മനസ്സു പല വിധത്തിലും കലുഷം.....
ഈ അവസരത്തില്‍ എന്നില്‍ സംഭവിച്ച ഒരു നല്ല കാര്യം കൂടി ന്താന്‍ എടുത്തു പറയട്ടെ...
എനിക്ക് ജീവിതത്തിന്റെ ഗന്ധം ഇത്തിരി നന്നായി അനുഭവപ്പെടുന്നു... അവളുമായുള്ള പ്രണയത്തില്‍ ന്താന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു....അഥവാ അറിയാന്‍ ശ്രമിചിരുന്നിട്ടുണ്ടാവില്ല...
മനുഷ്യന്‍ അന്ധനായി മാറുമ്പോള്‍ ഓരോ തിരുത്തലുകള്‍ അനിവര്യമല്ലെഅ? എങ്കിലും ജീവിതം എപ്പോഴും സ്വച്ഛമായി ഒഴുകുമെന്ന് പറയാന്‍ പറ്റില്ലല്ലോ... കുത്തൊഴുക്കുകള്‍ അനിവാര്യതയയിരുന്നില്ലെഅ? അപ്പോള്‍ പിന്നെ തിരുത്തലുകള്‍ ഒഴിവാക്കാംയിരുന്നോ? ഉത്തരം കിട്ടുനനില്ല...

Wednesday 2 September 2009

ഇതും ഓണം
അത്തത്തിന്ടന്നു രാവിലെ മനോരമ വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഒന്നാം പേജിലെ ക്വാര്‍ട്ടര്‍ പടം കണ്ടപ്പോ ഒരുള്‍വിളിയലെന്ന പോലെ അകത്തോട്ടു നോക്കി രണ്ടു കാച്ച്. "ഇക്കാലത്തെ പിള്ളാര്‍ക്ക് വല്ലോം അറിയുമോ അത്തതിന്റെയും ഓണത്തിന്റെയും മഹത്വം?...ഹാ പണ്ടൊക്കെ...........". അകത്തുള്ള പിള്ളാര്‌ രണ്ടെണ്ണം "അപ്പച്ചന്‍ ജനെരെശന്റെ അത്തും പിത്തും" കേട്ടതിന്റെ ആലോസരത്തില്‍ ഒരു ആക്കിച്ചിരി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ലീവ് പ്ലനിനെപ്പറ്റിയും ഓണം ഡിസ്കൌന്റിനെപ്പറ്റിയും തീവ്ര ചര്‍ച്ചകള്‍. ഉത്രടതലെന്നു ഓഫീസില്‍ അഞ്ചരയവുന്നത് പന്തയക്കുതിരകളെ തുറന്നു വിടുന്ന മാതിരിയാണ്.
തിരുവോണത്തിന് രാവിലെണീട്ട് പൂക്കാലതെപ്പറ്റിയും തുമ്പപ്പൂവിന്റെ നൈര്‍മല്യതെപ്പറ്റിഉം തുമ്പപ്പൂ പോലത്തെ ചോറ് കൊണ്ടുള്ള ഓണ സദ്യയെപ്പറ്റിയും ഘോര പ്രസംഗം. ഉച്ചയ്ക്ക് ഓണ സദ്യ മൂക്ക് മുട്ടെ തട്ടി, ഉത്രാടത്തിന് ക്യൂ നിന്ന് വാങ്ങിച്ച ബിവരെജു പുന്യാലച്ചന്ടവിടത്തെ ജ്ഞാന സ്നാനത്തില്‍ നീരാട്ട് കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ 'പൂ' വിളികള്‍.

Saturday 1 August 2009

മനസ്സിന്റെ നൊമ്പരങ്ങളുടെയും വെമ്ബലുകളുടെയും കണക്കു പുസ്തകത്തിന് മീതെ ന്താന്‍ നിന്നെ പ്രണയിക്കുമ്പോള്‍ നിന്റെ പുഞ്ചിരിക്കായി സൌഹൃദത്തിനായി ന്താന്‍ കൊതിച്ചു പോയി........
നിന്നെക്കുരിചോര്തിരിക്കെ, നിന്‍ പുഞ്ചിരി എനിക്ക് തന്ന ഹൃദയ നിര്‍മാല്യ പോന്പ്രഭാതം
ദുസ്വപ്നത്തിലെ അഭിശപ്ത നിമിഷമേ നീ അപ ഹരിചീടല്ലേ എന്നില്‍ നിന്നൊരിക്കലും...

Saturday 30 May 2009

ന്താന്‍ അകമഴിഞ്ഞ് സ്നേഹിച്ച പെണ്‍കുട്ടിക്ക് !!!!!

എന്നെങ്കിലും എന്റെ ഈ ബ്ലോഗ് ന്താന്‍ നിന്നെ കാണിക്കുമോ എന്നെനിക്കു അറിയില്ല. നിന്നെ ന്താന്‍ ഇഷ്ടപ്പെട്ടത് നിന്നോട് അനുവാദം ചോടിചിട്ടല്ലല്ലോ . നിന്റെ അനുവാദം എന്റെ മനസ്സു സ്വയം സൃഷ്ടിച്ചു. അതെ പോലെ തന്നെ ന്താന്‍ ഇതിവിടെ എഴുതി വെക്കുമ്പോള്‍ നീ ഇതു വായിച്ചു എന്ന് എന്റെ മനസ്സിലെ ഏതോ ഒരു കോണില്‍ ആരോ ഒന്നു ഓര്‍മ്മപ്പെടുത്തിയ പോലെ. നിന്നില്‍ ന്താന്‍ കണ്ടെത്തിയ ഇഷ്ടം എനിക്ക് ഇതു വരെ നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഒരളവു വരെ ന്താന്‍ സന്തുഷ്ടനാണ്. കാരണം നിര്‍വചനം സാധ്യമാകനമെങ്ങില്‍ അത് നിര്‍വചന സാധ്യമായ മറ്റു ഘടകങ്ങള്‍ കൂടിചെര്‍നുണ്ടായ ഒരു സംയുക്തം കണക്കെ ആകണമെന്ന് തോന്നുന്നു. എന്നാല്‍ നിന്നോടുള്ള എന്റെ ഇഷ്ടം ഒരു മൂലകമെന്ന പോലെ ശുദ്ധമായ ഇഷ്ടം മാത്രമായിരുന്നു എന്ന് ന്താന്‍ തിരിച്ചറിയുന്നു. ആവശ്യമില്ലാത്ത സ്ഥലത്തു ആവശ്യമില്ലാത്ത വാക്കുകള്‍ തിരുകുകയാണ് ന്താന്‍ എന്ന് തോന്നുന്നുണ്ടാവാം. എന്തായാലും എനിക്ക് എന്റെ മനസ്സു കുറച്ച് തുറന്നു കാട്ടുവാന്‍ പറ്റി എന്നൊരു തോന്നല്‍. നിന്നോടുള്ള എന്റെ ഇഷ്ടം ന്താന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കാം,നീ എന്നെ സ്നേതിചില്ലെങ്ങിലും, നിന്റെ ജീവിതം നിന്നെ മറ്റൊരിടത്ത് എത്തിക്കുകയനെങ്ങിലും...

Saturday 23 May 2009

നിര്‍വചനം ഒരു ആവശ്യകത.

ചിന്തിക്കുന്ന ജീവിയായ മനുഷ്യന്‍ കാലാകാലങ്ങളായി അവന്റെ ലോകത്തെയും ജീവിതത്തെയും നിര്‍വചിക്കാന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. ഇതിന്റെ ഉല്പ്രേരകം എന്താണ്? പല കാരണങ്ങളുടെ ഇടയില്‍ നിരാശയും ഒരു കാരണമാണോ? സന്തുഷ്ടനായ ഒരു മനുഷ്യന്‍ നിരവച്ചനതിനു ശ്രമിക്കുന്നത് അയാള്‍ക്ക്‌ ഒരു അക്കാദമിക് താത്പര്യം തോന്നുന്നത് കൊണ്ടാണ്. എന്നാല്‍ ഒരു വിധത്തില്‍ അല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ നിരാശനായ ഒരുവന്‍ സ്വന്തം ലോകത്തെ നിരവചിക്കാന്‍ ശ്രമിക്കുന്നത് അവന് മുന്നിലെ ജീവിതത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടാന്‍ വേണ്ടി കൂടിയല്ലേ? മുറിഞ്ഞ നുറുങ്ങു ചിന്തകളുടെ ഭാണ്ഡം പേറി നടക്കുന്ന അവന്‍ സ്വന്തം ചിന്തകളെ അടുക്കി ഒതുക്കി വെക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവന്‍ എഴുത്തിന്റെ യും നിര്‍വച്ചനതിന്റെയും പാതകള്‍ സ്വീകരിക്കുന്നു. മേല്‍ പറഞ്ഞ ഒരുത്തന്‍ എന്തുകൊണ്ട് ചിന്തിച്ചു കൊണ്ടു ജീവിതത്തിലേക്ക് മുന്നെരുന്നില്ല? അവന്റെ ചിന്ടിക്ക്നും മുന്നെരനും ഉള്ള കഴിവ് അവന്‍ എഴുത്തിലൂടെ സ്വയതമാക്കണോ സാക്ഷല്‍കരിക്കാണോ സര്‍വ്വോപരി അല്പമെങ്കിലും വര്ധിപ്പിക്കാണോ ശ്രമിക്കുന്നു. ഇവിടത്തെ ചിന്ത വിഷയം ഈ പറഞ്ഞതു ഒരു സാര്‍വ ലൌകിക തത്വം ആണോ എന്നതാണ്. ഒരിക്കലും ആവണമെന്ന് നിര്‍ബന്ധമോ വാശിയോ ഇല്ല. എന്റെ സ്വന്തം അഭിപ്രായത്തില്‍ അങ്ങനെ ആണ്. വായിക്കാന്‍ സാധ്യതയുള്ള നിങ്ങളെ പോലുള്ള ആള്‍ക്കാര്‍ ഇതിനെ പറ്റി ദയവായി അഭിപ്രായം പറയുക.
ഇനി അല്പം എന്നെ പറ്റി പറയാം. ന്താന്‍ എന്ത് കൊണ്ടു നിരാശനായി? ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നത് അവനവന്റെ സാഹചര്യങ്ങളുടെ സ്വാധീനം ആണല്ലോ. സാഹചര്യങ്ങല്‍ക്കെതിരെ പട വെട്ടിയും സമരം ചെയ്തും മുന്നേറി വന്ന ധീരന്മാരെ നിങല്‍ക്കെന്റെ
തൊഴുകൈ. ഒരിക്കലും നിങ്ങളെ മറന്നു കൊണ്ടു എനിക്ക് എഴുതാന്‍ പറ്റില്ല. എങ്കിലും ന്താന്‍ തുടരട്ടെ.
ആകാശത്തിലേക്ക് കുതിക്കാന്‍ കൊതിച്ച കൌമാര സ്വപ്നങ്ങളുടെ ചിരകരിന്ചു വീഴ്ത്തുവാന്‍ വന്ന സാഹചര്യങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ അതി ഭാവുകതയനെന്നു തോന്നുന്നുവോ? എങ്കിലും ന്താന്‍ അവയെ മേല്‍ പറഞ്ഞ മാതിരി ഉള്ള വാചകങ്ങളില്‍ ഒതുക്കുവാന്‍ ആഗ്രഹിക്കുന്നു. ആവയുടെ സ്വാധീനം എത്രയോ കാലമായി തന്നെ പിന്തുടരുന്നതയുള്ള ആശങ്കയും ഉല്ഖണ്‍ഠയും ഉള്ള ഒരാളാണ് ന്താന്‍ എന്നതും ഒരു സത്യം തന്നെ. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു കടന്നു പോയ കാലം. അതിലും കൂടുതലായി എന്തൊകെയോ തനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നുവെന്നും തന്നിലെ ഭീരു വോ അലസനോ തന്നെ തന്റെ സ്വപ്നങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും തളിയകട്ടുകയയിരുന്നു വെന്നും ഉള്ള കുറ്റ ബോധം. ഇത്രയും ജീവിത പാഠങ്ങള്‍ നേരിട്ടിട്ടും സ്വന്തം ജീവിതത്തെ താനഗ്രതിക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക തന്നെ വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ നൈസര്‍ഗ്ഗികത കൈമോശം വരുന്നുവോ എന്ന ആശങ്ക പലവിധത്തിലുള്ള ചിന്തകള്‍ക്കും വഴിവെക്കുന്നു. സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാന്‍ഉം വാര്‍ത്തെടുക്കുവാന്‍ഉം മനുഷ്യനുള്ള ആന്തരികമായ പ്രകൃതി ദത്തമായ ത്വര അല്ലേ നൈസര്‍ഗികത എന്നൊക്കെ പറയുന്ന സാധനം. ആ നൈസര്ഘികത തനിക്ക് നഷ്ടപ്പെടുത്തുന്നത് സ്വന്തം പ്രവൃതികാലോ കര്മഫലമോ ആണോ? ഇങ്ങനെ നിരന്തര ചിന്തകളുടെ സ്വദ്ധീന വലയത്തില്‍ പലതിനും ഉത്തരം കിട്ടാതെ... ഈ അവസ്ഥയില്‍ ആണ് നിര്‍വചനം എനിക്ക് ഒരു വെറും ഒരു ആവശ്യകത അല്ല അത്യന്താപേക്ഷിതം ആണെനു തോന്നിയത്...
ഇരബ്മി പാഞ്ഞു വരുന്ന കടലിനു നേരെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്താണ് ? ജീവിത വഴികളില്‍ ഒരു മനുഷ്യന്റെ സന്തത സഹാചാരിയാണല്ലോ പ്രശ്നങ്ങള്‍ . ആകാശം മുട്ടെ സുനാമി തിരകളിളക്കി അവ നമ്മെ തേടി വന്നു കൊണ്ടേയിരിക്കും. നമ്മുടെ മുന്നില്‍ വഴികള്‍ പരിമിതമാണ്‌ . ഇവിടെയാണ് ഒരു പ്രധാന തീരുമാനം എടുക്കനുള്ളത്. ഒന്നുകില്‍ അവയെ നേരിടാനായി സുധീരം മുന്നിട്ടിറങ്ങി അവയെ തോല്‍പ്പിക്കാന്‍ യുദ്ധം ചെയ്യാം. അല്ലെങ്ങില്‍ തിരിന്തോടാം. ഇവിടെ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്‌. പല ധീരന്മാരും പ്രശ്നങ്ങളെ നേരിടാനായി മുന്നിട്ടിരങ്ങുമെന്കിലും തെറ്റായ തീരുമാനതിന്റെയും, അലസതയുടെയും ലക്ഷ്യബോധമില്ലയ്മയുറെയും അഹങ്കാരത്തിന്റെയും അറിവില്ലയ്മയുടെയും തിരിച്ചരിവില്ല്യ്മയുടെയും പടുകുഴികളും പാറക്കെട്ടുകളും അവരെ പരാജയത്തിന്റെ നിലയില്ലക്കയത്തിലേക്ക് തള്ളിയിടാരുമുണ്ട് . ഇനിയും ചിലര്‍ ആരംഭ ശൂരത്തവും എടുത്തു ചട്ടവും കാരണം പരാജയത്തിലേക്ക് വഴുതി വീഴുന്നു. ഇതിനോക്കെയിടയിലൂടെ ശരിയായ മാര്‍ഗം കണ്ടു പിടിക്കുക എന്നത് തീര്ത്തും ദുഷ്കരം തന്നെ. എങ്കിലും കൈമുതലായി വിശ്വാസവും ആത്മ വിശ്വാസവും പ്രതിബദ്ധതയും സ്തൈര്യവും ഉള്ളവര്‍ വിജയിക്കുക തന്നെ ചെയ്യും. വിശ്വാസവും ആത്മ വിശ്വാസവും രണ്ടും രണ്ടാണ്. വിശ്വാസം എന്നത് ദൈവത്തിലും സ്നേഹത്തിലും പ്രേമത്തിലും വിധിയിലും തലെവരയിലും കൂട്ട്കരിലും സഹാജീവികളിലിം ചുറ്റുപാടുകളിലും അര്‍പ്പിക്കപ്പെടുന്ന ഒന്നാണ്. ആത്മ വിശ്വാസം എന്നതാവട്ടെ സ്വന്തം കഴിവുകളിലും പ്രവൃത്തി ഫലങ്ങളിലും അര്‍പ്പിക്കപെടുന്നതും. മേല്‍ പറഞ്ഞ കൊച്ചു ലുട്ടിയുടെ കാര്യതില്‍ ഇവയെല്ലാം ദൈവ ദതമാണ്. തിരിച്ചറിവും വിവേകവും ഉണ്ടാവേണ്ട മുതിര്‍ന്നവര്‍ ഇവയെല്ലാം പ്രയത്നതിലൂടെയും പ്രവൃത്തികളിലൂടെയും നേടിയെടുക്കണം.

Saturday 9 May 2009

തിരിച്ചരിവിന്റ്റ്‌ നൊമ്പരവും പുതു ചിന്തയുടെ ജ്വലനവും

അതിവേഗ ജീവിതത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് കുതിച്ചു പായുമ്പോള്‍ അതിനൊപ്പം ഓടി ജീവിതം ഹോമിച്ചു കൊണ്ടിരുന്ന ഒരു സാധാരണക്കാരന്റെ ചിനത്തകലനിത്. സാഹിത്യത്തിന്റെ അതി ഭാവുകങ്ങളോ മന്ത്രികതയോ വശമില്ലാത്ത ഒരുവന്‍ ആത്മ പ്റകാശനതതിനു കൊതിച്ചു പടച്ചു വിട്ട ഒരു കടലാസ് തുന്ടെന്നു ഇതിനെ വിളിക്കാം. ആത്മ നിന്ദ കൊണ്ടു സന്തോഷം കൈവരിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ നിങ്ങള്‍ക്കെന്നെ ഉള്‍പ്പെടുത്താന്‍ തോന്നുന്നുവേങ്ങില്‍ ന്താന്‍ ആ വീര ശ്രിംഘ്ല ഏറ്റു വാങ്ങിക്കൊല്ലം. കാരണം ന്താന്‍ അങ്ങനെയല്ല എന്ന് എന്നെ തന്നെ വിസ്വസിപ്പ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ചിന്താ നുറുങ്ങുകള്‍ തമ്മില്‍ വര്‍ഷങ്ങളുടെ അന്തരം അനുഭവപ്പെട്ടു തുടങ്ങിയപ്പോളാണ് എഴുത്ത് എണ്ണ മാന്ത്രിക ഗുരുവിനെ തേടി ന്താന്‍ ഇവിടെ എത്തിയത്. മേല്പ്പറഞ്ഞ വര്‍ഷങ്ങളുടെ അന്തരത്തെ പ്രകാശ വേഗം കൊണ്ടു തോല്പിക്കാന്‍ എഴുതിനവുമെന്ന ഒരു വിശ്വാസം- അതാണ് എന്നെ എഴുത്തിന്റെ കാണാക്കയങ്ങള്‍ തെടിയിറങ്ങാന്‍ പ്രേരിപ്പ്പിച്ചത്

Friday 1 May 2009

I need to end all these messing up of thoughts...
...I believed for the best
...I hoped for the best
...I prayed for the best
Yet...
Now.....
I just want not to enter into somebody else's life...
I shall suffer for you...know you will suffer if I don't do this from my side, yet I shall fight for my spirit not to go down...at least I have to do that for myself...
...I would like to believe for the best
...I would like to hope for the best
...I would like to pray for the best

Saturday 18 April 2009

@Reality vs dream- 2

When I knew she had a boy friend, my mind didn't accept the fact. It showed some inertia from the feeling that she was still mine... a heart breaking wave of thunder would have been there I thought. First started seeing a series of scraps and testimonials in her orkut page. I hoped for the best every time, I saw it. When ever the thought of the freedom the guy taking on her, felt like to challenge the guy at any cost.But later, I thought that it is the matter of heart and, surely I would get what I deserved. I tried to keep my cool. But I wanted only one thing. I love her and if she loves me back the same amount, I would surely get her at any cost, with full belief in god. I tried many times to talk/chat with her. She humbly rejected/neglected. So I start realizing that she does love that guy...while praying that..let that not be the truth....the desperation has solidified and it has become a feeling of neutrality, a kind of imotionlessness. Really i didn't want to be like that, at any cost. Hoping for the best to happen...

Thursday 16 April 2009

@Reality vs dream

When did I saw her for the first time? Don't remember exactly...when I saw her for the first time within my memory's boundary, I had felt like I have seen her before. Somehow that face was in my heart. It seemed that she needs my attention,my care and I need her the same way,if not more. I promised everything in my heart. Not even the surrounding air knew about it. But I wanted to tell the whole world about my promise. Before that, it is my responsibility to know whether I am the person she needs and she is the one whom I need in a pure brain process. If heart is consulted, there is only one answer.
I got many opportunities to meet her by god's grace. Everything seemed so neatly organized. I just needed to play my part. Was so much happy whenever I meet her, whenever I could talk to her. I read her eyes every bit,full of hope, whenever I got a look at her face. I found myself chasing her whenever such meeting took place. She seemed to know my intentions, the thought of which gave me immense pleasure. I felt proud of my responsibility and care for her.
I used every opportunity to get in touch with her. Through emails and so on. She ignored some of them, but never broke her courtesy while dealing with me. I seemed accepting her whatever she is and after all it is her personal freedom to reject me,if she wishes so. I begin teaching my mind to hope for the best and prepare for the worst. It is during some of the Reality vs dream situations that we go behind such principles and philosophies, thinking there is no other way. But this time, I had a lot of belief in almighty. With full belief in god, I thought of her in my days and nights.
..........story does n't end here...its going on and on......

Thursday 2 April 2009

അറിയുന്നുവോ നീയെനിക്കെത്ര പ്രിയന്കരി എത്ര മനസ്വിനി!!!
അറിയുന്നുവോ നീയെന്‍ ഹൃദയ കല്ലോലിനി തന്‍ മൃദു ഗീതവും
അറിയില്ലെനിക്കേതും നിന്നകത്താരിനീണവും താളവും
എങ്കിലും പ്രിയേ ന്ഹാനേകട്ടെയെന്‍ സ്നേഹ പ്രതീക്ഷകള്‍

Tuesday 31 March 2009

ഇനിയുമാ മിഴി തുറന്നെന്നെ നീ കണ്ടില്ല യെന്‍ ഹൃദയം കണ്ടില്ല
നിന്നെയൊര്ക്കത്തതായുന്ദായില്ലെനിക്കൊര് വിനാഴികയും
കാത്തിരിക്കാം നിന്‍ ഹൃദയമെന്നെ തിരിച്ചറിയും വരെ
ഓര്‍ത്തിരിക്കാം ന്താന്‍ നിന്നാത്മ ഹര്‍ഷങ്ങള്‍

Sunday 29 March 2009

എന്റെ സ്നേഹം സത്യമാണ്... ശക്തമാണ്... അതിന്റെ ആഴങ്ങളിലും പരപ്പുകളിലും എന്റെ ചിന്ത കലുഷിതമായി അലയുന്നത് കാണാം . എന്റെ സ്നേഹം ഒരു നാള് നിന്നോട് ന്താന് വ്യക്തമാക്കാം... അത് വരെ നീ കാത്തിരിക്കില്ലെയ

Saturday 14 March 2009

എന്റെ ഒരു സ്വപ്നത്തെപ്പറ്റി പറയാം. സ്വപ്നം എന്ന് വച്ചാല്‍ അബ്ദുല്‍കലാം പറയുന്നതു പോലത്തെ സ്വപ്നമല്ല.ഇതൊരു സുന്ദരമായ കഥയാണ്. ന്താനും എന്റെ ചില സുഹൃതാക്കളും കൂടി ഒരുസുഹൃതിന്റെ വീട്ടില്‍ പോയതാണ് കഥ. ആ കൂട്ടുകാരന്‍ ബ്രാഹ്മണനോ നമ്പൂതിരിയോ മറ്റോ ആണ്. വീട്ടില്‍ ചെന്നപ്പോ വീട് എന്നത് മരവും കല്ലും മണ്ണും ഒക്കെ കൊണ്ടു കെട്ടിയ ഒരു സൃഷ്ടി ആണ്. പുറത്തു നിന്നു നോക്കുമ്പോള്‍ ചുമരിന്റെ ചില ഭാഗങ്ങള്‍ മണ്ണ് കൊണ്ടുണ്ടാക്കിയതാണോ എന്ന് സംശയിക്കും. സൂക്ഷ്മമായ കാര്യങ്ങള്‍ ഒന്നും ഓര്‍മയില്ല. വീട് കാണുമ്പൊള്‍ ഒരു പഴമയും സംബന്നമല്ലാത്ത ഒരു അവസ്ഥയും തോന്നുമായിരുന്നു. പക്ഷെ വീടിന്റെ വലിപ്പവും ഗാംഭീര്യവും ഒന്നു വേറെ തന്നെ. വീട്ടിലേക്ക് താഴെ നിന്നും കുറച്ചു കയറിപ്പോകേണ്ട തരത്തിലാണ് അതിന്റെ നിര്‍മ്മിതി. കുറച്ചു എന്ന് വച്ചാല്‍ കുറച്ചധികം കയറണമായിരുന്നു. ഈ കയറ്റത്തിന് സ്വപ്നത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു എന്നുള്ളത് കയരിപ്പൌമ്പോള്‍ ഓര്‍ത്തില്ല. വീട്ടില്‍ പോയി കൂട്ടുകാരന്റെ അച്ഛനെയും അമ്മയെയും ഒക്കെ പരിചയപ്പെട്ടു . അവിടെനിന്നും ചായയും മറ്റെന്തൊക്കെയോ കഴിച്ചു. കൂട്ടുകാരന്റെ അച്ഛന്‍ എന്തൊക്കെയോ പൂജാവിധികളുടെ തത്രപ്പാടിലാണ്. ഒരു തോര്‍ത്ത്‌ മാത്രമാണ് ഉടുത്തിരിക്കുന്നത്. ന്താന്‍ ആ വീട്ടിന്റെ പല പല സവിശേഷതകലുംകണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു. ആ വീട് ആര് ഉണ്ടാക്കിയതയിരിക്കണം? ഇങ്ങനതെത് ഒന്നു എവിടെയും കണ്ടിടില്ലല്ലോ തുടങ്ങി സംശയങ്ങള്‍. മാത്രമല്ല ആ വീട് ഉണ്ടാക്കാന്‍ എത്ര കാശു ചെലവയിക്കാനും എന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നി ഒരു നല്ല കാശു ചെലവയിക്കാനും. പക്ഷെ എന്തൊക്കെയോ എച്ച് കേട്ടലുകള്‍ പോലെയൊക്കെ ഉണ്ടായിരുന്ന ആ വീട് അത്രയും കാശു ചെലവക്കുകയനെങ്ങില്‍ ഒന്നു നന്നായി പണിയംയിരുന്നില്ലേ എന്നെനിക്കു സംശയവും തോന്നി. ന്താന്‍ മെല്ലെ വീടിന്റെ മുന്വ്ശതെക്കിറങ്ങി നോക്കുമ്പോള്‍ കൂട്ടുകാരന്റെ അച്ഛന്‍, ന്ഹങ്ങള്‍ കയറി വന്നതല്ലാത്ത മറ്റൊരു വഴിയേ കയറി വരുന്നതു കണ്ടു. ആ വഴി വീട്ടില്‍ നിന്നും ഒരു വശത്തേക്ക് ചരിന്ചു വളന്തിരങ്ങിപ്പോകുന്നതയിരുന്നു. ന്താന്‍ ആ വഴി ഇറങ്ങാന്‍ നോക്കിയപ്പോള്‍ തന്നെ പേടി തോന്നി. കുത്തനെയുള്ള വഴി. കരിങല്ല് കൊണ്ടുണ്ടാക്കിയതോ മറ്റോ ആണ്. കണ്ടപ്പോള്‍ ചെന്കുതായ ഏതോ മലന്ചെരിവന് ഓര്മ്മ വന്നത്. ആ വഴി എങ്ങനെ മനുഷ്യര്‍ നടക്കുന്നു എന്ന് ചിന്തിച്ചു ന്താന്‍ ആ വഴിയില്‍ നിന്നു കുറച്ചു വശത്തേക്ക് മാറിനിന്നു. അപ്പോള്‍ അവിടെ ഒരു അസാമാന്യ വലിപ്പമുള്ള ഓരോ പാറക്കല്ല് കിടക്കുന്നത് കണ്ടു. അതനെങ്ങില്‍ തൊട്ടാല്‍ താഴെപ്പോകും എന്ന മട്ടിലിരിക്കുകയാണ് . ഭാഗ്യക്കേട് എന്ന് പറയട്ടെ എന്റെ കൈയ്യോ കാലോ താട്ടി ആ കല്ല്‌ താഴേക്ക്‌ നേരത്തെ പറഞ്ത്ന്ച ആ വഴിയേ ഉരുണ്ടുരുണ്ട്‌ പോയി നിനിഷം ന്താന്‍ സ്തബ്ധനായി നിന്നു. അത് വല്ലവരുടെയും മേല്‍ വീഴുമോ? അതെത്ര ദൂരം ഇങ്ങനെ പോകും? എന്തൊക്കെ സംഭവിക്കും തുടങ്ങിയവയായിരുന്നു എന്റെ ചിന്ത. ഒന്നും സംഭവിചില്ലെങ്ങില്‍ തന്നെ താന്‍ കാരണം കൂട്ടുകാരന്റെ അച്ചനുണ്ടായ നഷ്ടം തന്‍ എങ്ങനെ നികത്തും എന്നായിരുന്നു എന്റെ ചിന്ത. ആലോചിച്ചു തീരും മുമ്പെ കൂട്ടുകാരന്റെ അച്ഛന്‍ എന്റെ അടുത്തെത്തി വളരെ കോപത്തോടെ താനെന്താ ഈ കാട്ടിയത് എന്ന മട്ടില്‍ സ്കാരം തുടങ്ങി. എനിക്കനെങ്ങില്‍ എന്ത് പറയണം എന്ന് പറയാനാവാത്ത അവസ്ഥ . അവസാനം ശകാരം പുരോഗമിക്കുകയാണെന്ന് കണ്ടപ്പോള്‍ എന്ത് കാശു ചെലവയനെങ്ങിലും ന്താന്‍ അത് പഴയ സ്ഥിതിയിലലക്കമെന്നു ന്താന്‍ വിളിച്ചു പറഞ്ചു കൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു സ്ത്രീയെ ദൂരെ നിന്നു വിളിച്ചു വരുത്തി. അവരനത്രേ ആ ഭരിച്ച പാറക്കല്ല് നൂറു നൂട്ടബതടി ഉള്ള ആ കയറ്റം കയറ്റി കൊണ്ടു വന്നത്. ആ സ്ത്രീയെയും ആ കയറ്റത്തെയും ആ വീട്ടില്‍ താമസിക്കുന്നവരെയും ഒക്കെ കുറിച്ചു ഒരു വല്ലാത്ത ബഹുമാനം തോന്നി. ഇങ്ങനെയും ആളുകളോ? ആ സ്ത്രീ പറഞ്ചു ആ കല്ല്‌ ചുമന്നു കയറ്റാന്‍ മുന്നൂറു രൂപ ആകുമെന്ന്. രൂപ മുന്നൂറു പോയാലും ആ പ്രശ്നം തീരുമല്ലോ എന്നായിരുന്നു എന്റെ സമാധാനം. രണ്ടോ മൂന്നോ സെക്കണ്ട് മാത്രം നീളുന്നു എന്ന് പറയുന്ന സ്വപ്നത്തില്‍ ഇത്രയും സംഭവങ്ങള്‍ നടന്നു. ഇനി അടുത്ത സ്വപ്നം കാണുന്നത് വരെ വിട.
ഇന്നലെ ഒരു നല്ല ദിവസമായിരുന്നു. ഇന്നും ഒരു നല്ല ദിവസമാണ്. കാരണം മഴ പെയ്യുന്നു, avadhi aanu. Pakshe innale oru prathyekatha undayirunnu. athu oru pratheekshayudeyum thiricharivinteyum divasamayanu enikku thonniyathu. Karanam enthanennu kandethanulla sramathilanu nhaan. palappozhum nammude jeevithathil oohathinum subha pratheekshaykkum nalla sthanamanallo.