Saturday, 14 March 2009
എന്റെ ഒരു സ്വപ്നത്തെപ്പറ്റി പറയാം. സ്വപ്നം എന്ന് വച്ചാല്‍ അബ്ദുല്‍കലാം പറയുന്നതു പോലത്തെ സ്വപ്നമല്ല.ഇതൊരു സുന്ദരമായ കഥയാണ്. ന്താനും എന്റെ ചില സുഹൃതാക്കളും കൂടി ഒരുസുഹൃതിന്റെ വീട്ടില്‍ പോയതാണ് കഥ. ആ കൂട്ടുകാരന്‍ ബ്രാഹ്മണനോ നമ്പൂതിരിയോ മറ്റോ ആണ്. വീട്ടില്‍ ചെന്നപ്പോ വീട് എന്നത് മരവും കല്ലും മണ്ണും ഒക്കെ കൊണ്ടു കെട്ടിയ ഒരു സൃഷ്ടി ആണ്. പുറത്തു നിന്നു നോക്കുമ്പോള്‍ ചുമരിന്റെ ചില ഭാഗങ്ങള്‍ മണ്ണ് കൊണ്ടുണ്ടാക്കിയതാണോ എന്ന് സംശയിക്കും. സൂക്ഷ്മമായ കാര്യങ്ങള്‍ ഒന്നും ഓര്‍മയില്ല. വീട് കാണുമ്പൊള്‍ ഒരു പഴമയും സംബന്നമല്ലാത്ത ഒരു അവസ്ഥയും തോന്നുമായിരുന്നു. പക്ഷെ വീടിന്റെ വലിപ്പവും ഗാംഭീര്യവും ഒന്നു വേറെ തന്നെ. വീട്ടിലേക്ക് താഴെ നിന്നും കുറച്ചു കയറിപ്പോകേണ്ട തരത്തിലാണ് അതിന്റെ നിര്‍മ്മിതി. കുറച്ചു എന്ന് വച്ചാല്‍ കുറച്ചധികം കയറണമായിരുന്നു. ഈ കയറ്റത്തിന് സ്വപ്നത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു എന്നുള്ളത് കയരിപ്പൌമ്പോള്‍ ഓര്‍ത്തില്ല. വീട്ടില്‍ പോയി കൂട്ടുകാരന്റെ അച്ഛനെയും അമ്മയെയും ഒക്കെ പരിചയപ്പെട്ടു . അവിടെനിന്നും ചായയും മറ്റെന്തൊക്കെയോ കഴിച്ചു. കൂട്ടുകാരന്റെ അച്ഛന്‍ എന്തൊക്കെയോ പൂജാവിധികളുടെ തത്രപ്പാടിലാണ്. ഒരു തോര്‍ത്ത് മാത്രമാണ് ഉടുത്തിരിക്കുന്നത്. ന്താന്‍ ആ വീട്ടിന്റെ പല പല സവിശേഷതകലുംകണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു. ആ വീട് ആര് ഉണ്ടാക്കിയതയിരിക്കണം? ഇങ്ങനതെത് ഒന്നു എവിടെയും കണ്ടിടില്ലല്ലോ തുടങ്ങി സംശയങ്ങള്‍. മാത്രമല്ല ആ വീട് ഉണ്ടാക്കാന്‍ എത്ര കാശു ചെലവയിക്കാനും എന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നി ഒരു നല്ല കാശു ചെലവയിക്കാനും. പക്ഷെ എന്തൊക്കെയോ എച്ച് കേട്ടലുകള്‍ പോലെയൊക്കെ ഉണ്ടായിരുന്ന ആ വീട് അത്രയും കാശു ചെലവക്കുകയനെങ്ങില്‍ ഒന്നു നന്നായി പണിയംയിരുന്നില്ലേ എന്നെനിക്കു സംശയവും തോന്നി. ന്താന്‍ മെല്ലെ വീടിന്റെ മുന്വ്ശതെക്കിറങ്ങി നോക്കുമ്പോള്‍ കൂട്ടുകാരന്റെ അച്ഛന്‍, ന്ഹങ്ങള്‍ കയറി വന്നതല്ലാത്ത മറ്റൊരു വഴിയേ കയറി വരുന്നതു കണ്ടു. ആ വഴി വീട്ടില്‍ നിന്നും ഒരു വശത്തേക്ക് ചരിന്ചു വളന്തിരങ്ങിപ്പോകുന്നതയിരുന്നു. ന്താന്‍ ആ വഴി ഇറങ്ങാന്‍ നോക്കിയപ്പോള്‍ തന്നെ പേടി തോന്നി. കുത്തനെയുള്ള വഴി. കരിങല്ല് കൊണ്ടുണ്ടാക്കിയതോ മറ്റോ ആണ്. കണ്ടപ്പോള്‍ ചെന്കുതായ ഏതോ മലന്ചെരിവന് ഓര്മ്മ വന്നത്. ആ വഴി എങ്ങനെ മനുഷ്യര്‍ നടക്കുന്നു എന്ന് ചിന്തിച്ചു ന്താന്‍ ആ വഴിയില്‍ നിന്നു കുറച്ചു വശത്തേക്ക് മാറിനിന്നു. അപ്പോള്‍ അവിടെ ഒരു അസാമാന്യ വലിപ്പമുള്ള ഓരോ പാറക്കല്ല് കിടക്കുന്നത് കണ്ടു. അതനെങ്ങില്‍ തൊട്ടാല്‍ താഴെപ്പോകും എന്ന മട്ടിലിരിക്കുകയാണ് . ഭാഗ്യക്കേട് എന്ന് പറയട്ടെ എന്റെ കൈയ്യോ കാലോ താട്ടി ആ കല്ല് താഴേക്ക് നേരത്തെ പറഞ്ത്ന്ച ആ വഴിയേ ഉരുണ്ടുരുണ്ട് പോയി നിനിഷം ന്താന്‍ സ്തബ്ധനായി നിന്നു. അത് വല്ലവരുടെയും മേല്‍ വീഴുമോ? അതെത്ര ദൂരം ഇങ്ങനെ പോകും? എന്തൊക്കെ സംഭവിക്കും തുടങ്ങിയവയായിരുന്നു എന്റെ ചിന്ത. ഒന്നും സംഭവിചില്ലെങ്ങില്‍ തന്നെ താന്‍ കാരണം കൂട്ടുകാരന്റെ അച്ചനുണ്ടായ നഷ്ടം തന്‍ എങ്ങനെ നികത്തും എന്നായിരുന്നു എന്റെ ചിന്ത. ആലോചിച്ചു തീരും മുമ്പെ കൂട്ടുകാരന്റെ അച്ഛന്‍ എന്റെ അടുത്തെത്തി വളരെ കോപത്തോടെ താനെന്താ ഈ കാട്ടിയത് എന്ന മട്ടില്‍ സ്കാരം തുടങ്ങി. എനിക്കനെങ്ങില്‍ എന്ത് പറയണം എന്ന് പറയാനാവാത്ത അവസ്ഥ . അവസാനം ശകാരം പുരോഗമിക്കുകയാണെന്ന് കണ്ടപ്പോള്‍ എന്ത് കാശു ചെലവയനെങ്ങിലും ന്താന്‍ അത് പഴയ സ്ഥിതിയിലലക്കമെന്നു ന്താന്‍ വിളിച്ചു പറഞ്ചു കൊണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു സ്ത്രീയെ ദൂരെ നിന്നു വിളിച്ചു വരുത്തി. അവരനത്രേ ആ ഭരിച്ച പാറക്കല്ല് നൂറു നൂട്ടബതടി ഉള്ള ആ കയറ്റം കയറ്റി കൊണ്ടു വന്നത്. ആ സ്ത്രീയെയും ആ കയറ്റത്തെയും ആ വീട്ടില്‍ താമസിക്കുന്നവരെയും ഒക്കെ കുറിച്ചു ഒരു വല്ലാത്ത ബഹുമാനം തോന്നി. ഇങ്ങനെയും ആളുകളോ? ആ സ്ത്രീ പറഞ്ചു ആ കല്ല് ചുമന്നു കയറ്റാന്‍ മുന്നൂറു രൂപ ആകുമെന്ന്. രൂപ മുന്നൂറു പോയാലും ആ പ്രശ്നം തീരുമല്ലോ എന്നായിരുന്നു എന്റെ സമാധാനം. രണ്ടോ മൂന്നോ സെക്കണ്ട് മാത്രം നീളുന്നു എന്ന് പറയുന്ന സ്വപ്നത്തില്‍ ഇത്രയും സംഭവങ്ങള്‍ നടന്നു. ഇനി അടുത്ത സ്വപ്നം കാണുന്നത് വരെ വിട.
Subscribe to:
Post Comments (Atom)
നല്ല flow ഉള്ള എഴുത്ത്, ഇനിയും എഴുതൂ
ReplyDelete