Pages

Saturday 30 May 2009

ന്താന്‍ അകമഴിഞ്ഞ് സ്നേഹിച്ച പെണ്‍കുട്ടിക്ക് !!!!!

എന്നെങ്കിലും എന്റെ ഈ ബ്ലോഗ് ന്താന്‍ നിന്നെ കാണിക്കുമോ എന്നെനിക്കു അറിയില്ല. നിന്നെ ന്താന്‍ ഇഷ്ടപ്പെട്ടത് നിന്നോട് അനുവാദം ചോടിചിട്ടല്ലല്ലോ . നിന്റെ അനുവാദം എന്റെ മനസ്സു സ്വയം സൃഷ്ടിച്ചു. അതെ പോലെ തന്നെ ന്താന്‍ ഇതിവിടെ എഴുതി വെക്കുമ്പോള്‍ നീ ഇതു വായിച്ചു എന്ന് എന്റെ മനസ്സിലെ ഏതോ ഒരു കോണില്‍ ആരോ ഒന്നു ഓര്‍മ്മപ്പെടുത്തിയ പോലെ. നിന്നില്‍ ന്താന്‍ കണ്ടെത്തിയ ഇഷ്ടം എനിക്ക് ഇതു വരെ നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഒരളവു വരെ ന്താന്‍ സന്തുഷ്ടനാണ്. കാരണം നിര്‍വചനം സാധ്യമാകനമെങ്ങില്‍ അത് നിര്‍വചന സാധ്യമായ മറ്റു ഘടകങ്ങള്‍ കൂടിചെര്‍നുണ്ടായ ഒരു സംയുക്തം കണക്കെ ആകണമെന്ന് തോന്നുന്നു. എന്നാല്‍ നിന്നോടുള്ള എന്റെ ഇഷ്ടം ഒരു മൂലകമെന്ന പോലെ ശുദ്ധമായ ഇഷ്ടം മാത്രമായിരുന്നു എന്ന് ന്താന്‍ തിരിച്ചറിയുന്നു. ആവശ്യമില്ലാത്ത സ്ഥലത്തു ആവശ്യമില്ലാത്ത വാക്കുകള്‍ തിരുകുകയാണ് ന്താന്‍ എന്ന് തോന്നുന്നുണ്ടാവാം. എന്തായാലും എനിക്ക് എന്റെ മനസ്സു കുറച്ച് തുറന്നു കാട്ടുവാന്‍ പറ്റി എന്നൊരു തോന്നല്‍. നിന്നോടുള്ള എന്റെ ഇഷ്ടം ന്താന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കാം,നീ എന്നെ സ്നേതിചില്ലെങ്ങിലും, നിന്റെ ജീവിതം നിന്നെ മറ്റൊരിടത്ത് എത്തിക്കുകയനെങ്ങിലും...

Saturday 23 May 2009

നിര്‍വചനം ഒരു ആവശ്യകത.

ചിന്തിക്കുന്ന ജീവിയായ മനുഷ്യന്‍ കാലാകാലങ്ങളായി അവന്റെ ലോകത്തെയും ജീവിതത്തെയും നിര്‍വചിക്കാന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. ഇതിന്റെ ഉല്പ്രേരകം എന്താണ്? പല കാരണങ്ങളുടെ ഇടയില്‍ നിരാശയും ഒരു കാരണമാണോ? സന്തുഷ്ടനായ ഒരു മനുഷ്യന്‍ നിരവച്ചനതിനു ശ്രമിക്കുന്നത് അയാള്‍ക്ക്‌ ഒരു അക്കാദമിക് താത്പര്യം തോന്നുന്നത് കൊണ്ടാണ്. എന്നാല്‍ ഒരു വിധത്തില്‍ അല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ നിരാശനായ ഒരുവന്‍ സ്വന്തം ലോകത്തെ നിരവചിക്കാന്‍ ശ്രമിക്കുന്നത് അവന് മുന്നിലെ ജീവിതത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടാന്‍ വേണ്ടി കൂടിയല്ലേ? മുറിഞ്ഞ നുറുങ്ങു ചിന്തകളുടെ ഭാണ്ഡം പേറി നടക്കുന്ന അവന്‍ സ്വന്തം ചിന്തകളെ അടുക്കി ഒതുക്കി വെക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവന്‍ എഴുത്തിന്റെ യും നിര്‍വച്ചനതിന്റെയും പാതകള്‍ സ്വീകരിക്കുന്നു. മേല്‍ പറഞ്ഞ ഒരുത്തന്‍ എന്തുകൊണ്ട് ചിന്തിച്ചു കൊണ്ടു ജീവിതത്തിലേക്ക് മുന്നെരുന്നില്ല? അവന്റെ ചിന്ടിക്ക്നും മുന്നെരനും ഉള്ള കഴിവ് അവന്‍ എഴുത്തിലൂടെ സ്വയതമാക്കണോ സാക്ഷല്‍കരിക്കാണോ സര്‍വ്വോപരി അല്പമെങ്കിലും വര്ധിപ്പിക്കാണോ ശ്രമിക്കുന്നു. ഇവിടത്തെ ചിന്ത വിഷയം ഈ പറഞ്ഞതു ഒരു സാര്‍വ ലൌകിക തത്വം ആണോ എന്നതാണ്. ഒരിക്കലും ആവണമെന്ന് നിര്‍ബന്ധമോ വാശിയോ ഇല്ല. എന്റെ സ്വന്തം അഭിപ്രായത്തില്‍ അങ്ങനെ ആണ്. വായിക്കാന്‍ സാധ്യതയുള്ള നിങ്ങളെ പോലുള്ള ആള്‍ക്കാര്‍ ഇതിനെ പറ്റി ദയവായി അഭിപ്രായം പറയുക.
ഇനി അല്പം എന്നെ പറ്റി പറയാം. ന്താന്‍ എന്ത് കൊണ്ടു നിരാശനായി? ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നത് അവനവന്റെ സാഹചര്യങ്ങളുടെ സ്വാധീനം ആണല്ലോ. സാഹചര്യങ്ങല്‍ക്കെതിരെ പട വെട്ടിയും സമരം ചെയ്തും മുന്നേറി വന്ന ധീരന്മാരെ നിങല്‍ക്കെന്റെ
തൊഴുകൈ. ഒരിക്കലും നിങ്ങളെ മറന്നു കൊണ്ടു എനിക്ക് എഴുതാന്‍ പറ്റില്ല. എങ്കിലും ന്താന്‍ തുടരട്ടെ.
ആകാശത്തിലേക്ക് കുതിക്കാന്‍ കൊതിച്ച കൌമാര സ്വപ്നങ്ങളുടെ ചിരകരിന്ചു വീഴ്ത്തുവാന്‍ വന്ന സാഹചര്യങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ അതി ഭാവുകതയനെന്നു തോന്നുന്നുവോ? എങ്കിലും ന്താന്‍ അവയെ മേല്‍ പറഞ്ഞ മാതിരി ഉള്ള വാചകങ്ങളില്‍ ഒതുക്കുവാന്‍ ആഗ്രഹിക്കുന്നു. ആവയുടെ സ്വാധീനം എത്രയോ കാലമായി തന്നെ പിന്തുടരുന്നതയുള്ള ആശങ്കയും ഉല്ഖണ്‍ഠയും ഉള്ള ഒരാളാണ് ന്താന്‍ എന്നതും ഒരു സത്യം തന്നെ. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു കടന്നു പോയ കാലം. അതിലും കൂടുതലായി എന്തൊകെയോ തനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നുവെന്നും തന്നിലെ ഭീരു വോ അലസനോ തന്നെ തന്റെ സ്വപ്നങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും തളിയകട്ടുകയയിരുന്നു വെന്നും ഉള്ള കുറ്റ ബോധം. ഇത്രയും ജീവിത പാഠങ്ങള്‍ നേരിട്ടിട്ടും സ്വന്തം ജീവിതത്തെ താനഗ്രതിക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക തന്നെ വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ നൈസര്‍ഗ്ഗികത കൈമോശം വരുന്നുവോ എന്ന ആശങ്ക പലവിധത്തിലുള്ള ചിന്തകള്‍ക്കും വഴിവെക്കുന്നു. സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാന്‍ഉം വാര്‍ത്തെടുക്കുവാന്‍ഉം മനുഷ്യനുള്ള ആന്തരികമായ പ്രകൃതി ദത്തമായ ത്വര അല്ലേ നൈസര്‍ഗികത എന്നൊക്കെ പറയുന്ന സാധനം. ആ നൈസര്ഘികത തനിക്ക് നഷ്ടപ്പെടുത്തുന്നത് സ്വന്തം പ്രവൃതികാലോ കര്മഫലമോ ആണോ? ഇങ്ങനെ നിരന്തര ചിന്തകളുടെ സ്വദ്ധീന വലയത്തില്‍ പലതിനും ഉത്തരം കിട്ടാതെ... ഈ അവസ്ഥയില്‍ ആണ് നിര്‍വചനം എനിക്ക് ഒരു വെറും ഒരു ആവശ്യകത അല്ല അത്യന്താപേക്ഷിതം ആണെനു തോന്നിയത്...
ഇരബ്മി പാഞ്ഞു വരുന്ന കടലിനു നേരെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്താണ് ? ജീവിത വഴികളില്‍ ഒരു മനുഷ്യന്റെ സന്തത സഹാചാരിയാണല്ലോ പ്രശ്നങ്ങള്‍ . ആകാശം മുട്ടെ സുനാമി തിരകളിളക്കി അവ നമ്മെ തേടി വന്നു കൊണ്ടേയിരിക്കും. നമ്മുടെ മുന്നില്‍ വഴികള്‍ പരിമിതമാണ്‌ . ഇവിടെയാണ് ഒരു പ്രധാന തീരുമാനം എടുക്കനുള്ളത്. ഒന്നുകില്‍ അവയെ നേരിടാനായി സുധീരം മുന്നിട്ടിറങ്ങി അവയെ തോല്‍പ്പിക്കാന്‍ യുദ്ധം ചെയ്യാം. അല്ലെങ്ങില്‍ തിരിന്തോടാം. ഇവിടെ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്‌. പല ധീരന്മാരും പ്രശ്നങ്ങളെ നേരിടാനായി മുന്നിട്ടിരങ്ങുമെന്കിലും തെറ്റായ തീരുമാനതിന്റെയും, അലസതയുടെയും ലക്ഷ്യബോധമില്ലയ്മയുറെയും അഹങ്കാരത്തിന്റെയും അറിവില്ലയ്മയുടെയും തിരിച്ചരിവില്ല്യ്മയുടെയും പടുകുഴികളും പാറക്കെട്ടുകളും അവരെ പരാജയത്തിന്റെ നിലയില്ലക്കയത്തിലേക്ക് തള്ളിയിടാരുമുണ്ട് . ഇനിയും ചിലര്‍ ആരംഭ ശൂരത്തവും എടുത്തു ചട്ടവും കാരണം പരാജയത്തിലേക്ക് വഴുതി വീഴുന്നു. ഇതിനോക്കെയിടയിലൂടെ ശരിയായ മാര്‍ഗം കണ്ടു പിടിക്കുക എന്നത് തീര്ത്തും ദുഷ്കരം തന്നെ. എങ്കിലും കൈമുതലായി വിശ്വാസവും ആത്മ വിശ്വാസവും പ്രതിബദ്ധതയും സ്തൈര്യവും ഉള്ളവര്‍ വിജയിക്കുക തന്നെ ചെയ്യും. വിശ്വാസവും ആത്മ വിശ്വാസവും രണ്ടും രണ്ടാണ്. വിശ്വാസം എന്നത് ദൈവത്തിലും സ്നേഹത്തിലും പ്രേമത്തിലും വിധിയിലും തലെവരയിലും കൂട്ട്കരിലും സഹാജീവികളിലിം ചുറ്റുപാടുകളിലും അര്‍പ്പിക്കപ്പെടുന്ന ഒന്നാണ്. ആത്മ വിശ്വാസം എന്നതാവട്ടെ സ്വന്തം കഴിവുകളിലും പ്രവൃത്തി ഫലങ്ങളിലും അര്‍പ്പിക്കപെടുന്നതും. മേല്‍ പറഞ്ഞ കൊച്ചു ലുട്ടിയുടെ കാര്യതില്‍ ഇവയെല്ലാം ദൈവ ദതമാണ്. തിരിച്ചറിവും വിവേകവും ഉണ്ടാവേണ്ട മുതിര്‍ന്നവര്‍ ഇവയെല്ലാം പ്രയത്നതിലൂടെയും പ്രവൃത്തികളിലൂടെയും നേടിയെടുക്കണം.

Saturday 9 May 2009

തിരിച്ചരിവിന്റ്റ്‌ നൊമ്പരവും പുതു ചിന്തയുടെ ജ്വലനവും

അതിവേഗ ജീവിതത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് കുതിച്ചു പായുമ്പോള്‍ അതിനൊപ്പം ഓടി ജീവിതം ഹോമിച്ചു കൊണ്ടിരുന്ന ഒരു സാധാരണക്കാരന്റെ ചിനത്തകലനിത്. സാഹിത്യത്തിന്റെ അതി ഭാവുകങ്ങളോ മന്ത്രികതയോ വശമില്ലാത്ത ഒരുവന്‍ ആത്മ പ്റകാശനതതിനു കൊതിച്ചു പടച്ചു വിട്ട ഒരു കടലാസ് തുന്ടെന്നു ഇതിനെ വിളിക്കാം. ആത്മ നിന്ദ കൊണ്ടു സന്തോഷം കൈവരിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ നിങ്ങള്‍ക്കെന്നെ ഉള്‍പ്പെടുത്താന്‍ തോന്നുന്നുവേങ്ങില്‍ ന്താന്‍ ആ വീര ശ്രിംഘ്ല ഏറ്റു വാങ്ങിക്കൊല്ലം. കാരണം ന്താന്‍ അങ്ങനെയല്ല എന്ന് എന്നെ തന്നെ വിസ്വസിപ്പ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ചിന്താ നുറുങ്ങുകള്‍ തമ്മില്‍ വര്‍ഷങ്ങളുടെ അന്തരം അനുഭവപ്പെട്ടു തുടങ്ങിയപ്പോളാണ് എഴുത്ത് എണ്ണ മാന്ത്രിക ഗുരുവിനെ തേടി ന്താന്‍ ഇവിടെ എത്തിയത്. മേല്പ്പറഞ്ഞ വര്‍ഷങ്ങളുടെ അന്തരത്തെ പ്രകാശ വേഗം കൊണ്ടു തോല്പിക്കാന്‍ എഴുതിനവുമെന്ന ഒരു വിശ്വാസം- അതാണ് എന്നെ എഴുത്തിന്റെ കാണാക്കയങ്ങള്‍ തെടിയിറങ്ങാന്‍ പ്രേരിപ്പ്പിച്ചത്

Friday 1 May 2009

I need to end all these messing up of thoughts...
...I believed for the best
...I hoped for the best
...I prayed for the best
Yet...
Now.....
I just want not to enter into somebody else's life...
I shall suffer for you...know you will suffer if I don't do this from my side, yet I shall fight for my spirit not to go down...at least I have to do that for myself...
...I would like to believe for the best
...I would like to hope for the best
...I would like to pray for the best