ചിന്തിക്കുന്ന ജീവിയായ മനുഷ്യന്‍ കാലാകാലങ്ങളായി അവന്റെ ലോകത്തെയും ജീവിതത്തെയും നിര്‍വചിക്കാന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. ഇതിന്റെ ഉല്പ്രേരകം എന്താണ്? പല കാരണങ്ങളുടെ ഇടയില്‍ നിരാശയും ഒരു കാരണമാണോ? സന്തുഷ്ടനായ ഒരു മനുഷ്യന്‍ നിരവച്ചനതിനു ശ്രമിക്കുന്നത് അയാള്‍ക്ക് ഒരു അക്കാദമിക് താത്പര്യം തോന്നുന്നത് കൊണ്ടാണ്. എന്നാല്‍ ഒരു വിധത്തില്‍ അല്ലെങ്ങില്‍ മറ്റൊരു വിധത്തില്‍ നിരാശനായ ഒരുവന്‍ സ്വന്തം ലോകത്തെ നിരവചിക്കാന്‍ ശ്രമിക്കുന്നത് അവന് മുന്നിലെ ജീവിതത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടാന്‍ വേണ്ടി കൂടിയല്ലേ? മുറിഞ്ഞ നുറുങ്ങു ചിന്തകളുടെ ഭാണ്ഡം പേറി നടക്കുന്ന അവന്‍ സ്വന്തം ചിന്തകളെ അടുക്കി ഒതുക്കി വെക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവന്‍ എഴുത്തിന്റെ യും നിര്‍വച്ചനതിന്റെയും പാതകള്‍ സ്വീകരിക്കുന്നു. മേല്‍ പറഞ്ഞ ഒരുത്തന്‍ എന്തുകൊണ്ട് ചിന്തിച്ചു കൊണ്ടു ജീവിതത്തിലേക്ക് മുന്നെരുന്നില്ല? അവന്റെ ചിന്ടിക്ക്നും മുന്നെരനും ഉള്ള കഴിവ് അവന്‍ എഴുത്തിലൂടെ സ്വയതമാക്കണോ സാക്ഷല്‍കരിക്കാണോ സര്‍വ്വോപരി അല്പമെങ്കിലും വര്ധിപ്പിക്കാണോ ശ്രമിക്കുന്നു. ഇവിടത്തെ ചിന്ത വിഷയം ഈ പറഞ്ഞതു ഒരു സാര്‍വ ലൌകിക തത്വം ആണോ എന്നതാണ്. ഒരിക്കലും ആവണമെന്ന് നിര്‍ബന്ധമോ വാശിയോ ഇല്ല. എന്റെ സ്വന്തം അഭിപ്രായത്തില്‍ അങ്ങനെ ആണ്. വായിക്കാന്‍ സാധ്യതയുള്ള നിങ്ങളെ പോലുള്ള ആള്‍ക്കാര്‍ ഇതിനെ പറ്റി ദയവായി അഭിപ്രായം പറയുക.
ഇനി അല്പം എന്നെ പറ്റി പറയാം. ന്താന്‍ എന്ത് കൊണ്ടു നിരാശനായി? ഓരോരുത്തരുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നത് അവനവന്റെ സാഹചര്യങ്ങളുടെ സ്വാധീനം ആണല്ലോ. സാഹചര്യങ്ങല്‍ക്കെതിരെ പട വെട്ടിയും സമരം ചെയ്തും മുന്നേറി വന്ന ധീരന്മാരെ നിങല്‍ക്കെന്റെ
തൊഴുകൈ. ഒരിക്കലും നിങ്ങളെ മറന്നു കൊണ്ടു എനിക്ക് എഴുതാന്‍ പറ്റില്ല. എങ്കിലും ന്താന്‍ തുടരട്ടെ.
ആകാശത്തിലേക്ക് കുതിക്കാന്‍ കൊതിച്ച കൌമാര സ്വപ്നങ്ങളുടെ ചിരകരിന്ചു വീഴ്ത്തുവാന്‍ വന്ന സാഹചര്യങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ അതി ഭാവുകതയനെന്നു തോന്നുന്നുവോ? എങ്കിലും ന്താന്‍ അവയെ മേല്‍ പറഞ്ഞ മാതിരി ഉള്ള വാചകങ്ങളില്‍ ഒതുക്കുവാന്‍ ആഗ്രഹിക്കുന്നു. ആവയുടെ സ്വാധീനം എത്രയോ കാലമായി തന്നെ പിന്തുടരുന്നതയുള്ള ആശങ്കയും ഉല്ഖണ്‍ഠയും ഉള്ള ഒരാളാണ് ന്താന്‍ എന്നതും ഒരു സത്യം തന്നെ. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു കടന്നു പോയ കാലം. അതിലും കൂടുതലായി എന്തൊകെയോ തനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നുവെന്നും തന്നിലെ ഭീരു വോ അലസനോ തന്നെ തന്റെ സ്വപ്നങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും തളിയകട്ടുകയയിരുന്നു വെന്നും ഉള്ള കുറ്റ ബോധം. ഇത്രയും ജീവിത പാഠങ്ങള്‍ നേരിട്ടിട്ടും സ്വന്തം ജീവിതത്തെ താനഗ്രതിക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക തന്നെ വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ നൈസര്‍ഗ്ഗികത കൈമോശം വരുന്നുവോ എന്ന ആശങ്ക പലവിധത്തിലുള്ള ചിന്തകള്‍ക്കും വഴിവെക്കുന്നു. സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാന്‍ഉം വാര്‍ത്തെടുക്കുവാന്‍ഉം മനുഷ്യനുള്ള ആന്തരികമായ പ്രകൃതി ദത്തമായ ത്വര അല്ലേ നൈസര്‍ഗികത എന്നൊക്കെ പറയുന്ന സാധനം. ആ നൈസര്ഘികത തനിക്ക് നഷ്ടപ്പെടുത്തുന്നത് സ്വന്തം പ്രവൃതികാലോ കര്മഫലമോ ആണോ? ഇങ്ങനെ നിരന്തര ചിന്തകളുടെ സ്വദ്ധീന വലയത്തില്‍ പലതിനും ഉത്തരം കിട്ടാതെ... ഈ അവസ്ഥയില്‍ ആണ് നിര്‍വചനം എനിക്ക് ഒരു വെറും ഒരു ആവശ്യകത അല്ല അത്യന്താപേക്ഷിതം ആണെനു തോന്നിയത്...
No comments:
Post a Comment