Pages

Saturday, 30 May 2009

ന്താന്‍ അകമഴിഞ്ഞ് സ്നേഹിച്ച പെണ്‍കുട്ടിക്ക് !!!!!

എന്നെങ്കിലും എന്റെ ഈ ബ്ലോഗ് ന്താന്‍ നിന്നെ കാണിക്കുമോ എന്നെനിക്കു അറിയില്ല. നിന്നെ ന്താന്‍ ഇഷ്ടപ്പെട്ടത് നിന്നോട് അനുവാദം ചോടിചിട്ടല്ലല്ലോ . നിന്റെ അനുവാദം എന്റെ മനസ്സു സ്വയം സൃഷ്ടിച്ചു. അതെ പോലെ തന്നെ ന്താന്‍ ഇതിവിടെ എഴുതി വെക്കുമ്പോള്‍ നീ ഇതു വായിച്ചു എന്ന് എന്റെ മനസ്സിലെ ഏതോ ഒരു കോണില്‍ ആരോ ഒന്നു ഓര്‍മ്മപ്പെടുത്തിയ പോലെ. നിന്നില്‍ ന്താന്‍ കണ്ടെത്തിയ ഇഷ്ടം എനിക്ക് ഇതു വരെ നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഒരളവു വരെ ന്താന്‍ സന്തുഷ്ടനാണ്. കാരണം നിര്‍വചനം സാധ്യമാകനമെങ്ങില്‍ അത് നിര്‍വചന സാധ്യമായ മറ്റു ഘടകങ്ങള്‍ കൂടിചെര്‍നുണ്ടായ ഒരു സംയുക്തം കണക്കെ ആകണമെന്ന് തോന്നുന്നു. എന്നാല്‍ നിന്നോടുള്ള എന്റെ ഇഷ്ടം ഒരു മൂലകമെന്ന പോലെ ശുദ്ധമായ ഇഷ്ടം മാത്രമായിരുന്നു എന്ന് ന്താന്‍ തിരിച്ചറിയുന്നു. ആവശ്യമില്ലാത്ത സ്ഥലത്തു ആവശ്യമില്ലാത്ത വാക്കുകള്‍ തിരുകുകയാണ് ന്താന്‍ എന്ന് തോന്നുന്നുണ്ടാവാം. എന്തായാലും എനിക്ക് എന്റെ മനസ്സു കുറച്ച് തുറന്നു കാട്ടുവാന്‍ പറ്റി എന്നൊരു തോന്നല്‍. നിന്നോടുള്ള എന്റെ ഇഷ്ടം ന്താന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കാം,നീ എന്നെ സ്നേതിചില്ലെങ്ങിലും, നിന്റെ ജീവിതം നിന്നെ മറ്റൊരിടത്ത് എത്തിക്കുകയനെങ്ങിലും...

No comments:

Post a Comment