Saturday, 23 May 2009
ഇരബ്മി പാഞ്ഞു വരുന്ന കടലിനു നേരെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്താണ് ? ജീവിത വഴികളില്‍ ഒരു മനുഷ്യന്റെ സന്തത സഹാചാരിയാണല്ലോ പ്രശ്നങ്ങള്‍ . ആകാശം മുട്ടെ സുനാമി തിരകളിളക്കി അവ നമ്മെ തേടി വന്നു കൊണ്ടേയിരിക്കും. നമ്മുടെ മുന്നില്‍ വഴികള്‍ പരിമിതമാണ് . ഇവിടെയാണ് ഒരു പ്രധാന തീരുമാനം എടുക്കനുള്ളത്. ഒന്നുകില്‍ അവയെ നേരിടാനായി സുധീരം മുന്നിട്ടിറങ്ങി അവയെ തോല്‍പ്പിക്കാന്‍ യുദ്ധം ചെയ്യാം. അല്ലെങ്ങില്‍ തിരിന്തോടാം. ഇവിടെ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്. പല ധീരന്മാരും പ്രശ്നങ്ങളെ നേരിടാനായി മുന്നിട്ടിരങ്ങുമെന്കിലും തെറ്റായ തീരുമാനതിന്റെയും, അലസതയുടെയും ലക്ഷ്യബോധമില്ലയ്മയുറെയും അഹങ്കാരത്തിന്റെയും അറിവില്ലയ്മയുടെയും തിരിച്ചരിവില്ല്യ്മയുടെയും പടുകുഴികളും പാറക്കെട്ടുകളും അവരെ പരാജയത്തിന്റെ നിലയില്ലക്കയത്തിലേക്ക് തള്ളിയിടാരുമുണ്ട് . ഇനിയും ചിലര്‍ ആരംഭ ശൂരത്തവും എടുത്തു ചട്ടവും കാരണം പരാജയത്തിലേക്ക് വഴുതി വീഴുന്നു. ഇതിനോക്കെയിടയിലൂടെ ശരിയായ മാര്‍ഗം കണ്ടു പിടിക്കുക എന്നത് തീര്ത്തും ദുഷ്കരം തന്നെ. എങ്കിലും കൈമുതലായി വിശ്വാസവും ആത്മ വിശ്വാസവും പ്രതിബദ്ധതയും സ്തൈര്യവും ഉള്ളവര്‍ വിജയിക്കുക തന്നെ ചെയ്യും. വിശ്വാസവും ആത്മ വിശ്വാസവും രണ്ടും രണ്ടാണ്. വിശ്വാസം എന്നത് ദൈവത്തിലും സ്നേഹത്തിലും പ്രേമത്തിലും വിധിയിലും തലെവരയിലും കൂട്ട്കരിലും സഹാജീവികളിലിം ചുറ്റുപാടുകളിലും അര്‍പ്പിക്കപ്പെടുന്ന ഒന്നാണ്. ആത്മ വിശ്വാസം എന്നതാവട്ടെ സ്വന്തം കഴിവുകളിലും പ്രവൃത്തി ഫലങ്ങളിലും അര്‍പ്പിക്കപെടുന്നതും. മേല്‍ പറഞ്ഞ കൊച്ചു ലുട്ടിയുടെ കാര്യതില്‍ ഇവയെല്ലാം ദൈവ ദതമാണ്. തിരിച്ചറിവും വിവേകവും ഉണ്ടാവേണ്ട മുതിര്‍ന്നവര്‍ ഇവയെല്ലാം പ്രയത്നതിലൂടെയും പ്രവൃത്തികളിലൂടെയും നേടിയെടുക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment