ഇന്നു എനിക്ക് മറക്കാനാവാത്ത ദിവസം... പുതിയ തിരിച്ചറിവുകള്‍... ഓരോ തിരിച്ചറിവും ജീവിതത്തിലെ ഓരോ വഴിതിരിവാവണം എന്നൊക്കെയാണ് മഹാന്മാര്‍ പറഞ്ഞതും പലരും പഠിപ്പിച്ചതും....എങ്ങിലും ന്താന്‍ വിതുംബിപ്പോകുന്നു...കാര്യം ഇത്രയേയുള്ളൂ.... കേള്ക്കുന്ന ആള്‍ക്ക് കാര്യം വളരെ നിസ്സാരം... ഉപദേശങ്ങള്‍ റെഡി.... എനിലും എന്റെ ഹൃദയം കരയുന്നത് എനിക്ക് കേള്ക്കാം... ന്താന്‍ അത് കേള്‍ക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ ഇല്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു...തമാശകള്‍ ഇഷ്ടം പോലെ പോട്ട്ക്കാന്‍ നോക്കുന്നുണ്ട്... ഇതും ഒരു ഒളിച്ചു ഒട്ടമല്ലെഅ?
ന്താന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു... ആദ്യമേ പറയട്ടെ... അവള്ക്ക് വേണ്ടി ന്താന്‍ എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അവകാശപ്പെടാനില്ല... ന്താന്‍ എന്റെ ഹൃദയത്തില്‍ അവളെ പൊതിഞ്ഞു കൊണ്ടു നടന്നു.... അവളെ ഓര്ത്തു വിദേശത്ത് പോവാനുള്ള അവസരം കളഞ്ഞു കുളിച്ചു... ഒന്നും അവളോട് പറഞ്ഞില്ല...പറയാന്‍ ശ്രമിച്ചു....സമയമോ വിധിയോ അതോ അവളോ ഒഴിഞ്ഞു മാറി...
അവസാനം അവളോട് ചോദിയ്ക്കാന്‍ ഒരു അവസരം വന്നപ്പോള്‍ വൈകിപ്പോയി(അഥവാ വൈകിപ്പോയതു മാത്രമാണെന്നു കരുതി സമാധാനിക്കാന്‍ ന്താന്‍ ശ്രമിക്കുന്നു )...അവള്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നെ കല്യാണം കഴിക്കാന്‍ പോകുന്നു... പല കഥകളിലും കേട്ടപ്പോള്‍ എനിക്കിതു സംഭവിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച സംഭവം... എന്റെ ജീവിതത്തിലും അതിഥിയായി എത്തിയിരിക്കുന്നു... ആയ കഥകളിലെ പരാജിത കാമുകന്മാരുടെ എല്ലാ ഭാവഹാവാദികളും എന്നില്‍ ആവതിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെടുന്നു... പരാജയത്തിന്റെയും നഷ്ടബോധത്തിന്റെയും സന്കടതിന്റ്യും പല പല മനുഷ്യ മുഘഭാവങ്ങള്‍ മനസ്സിലൂടെ ഘോഷയാത്ര നടത്തുന്നു... തിരിച്ചു കൃയത്മകമായി ഒന്നും നല്കനില്ലാത്ത കാഴ്ചക്കാരന്‍ മാത്രമായി ന്ത്താനും .
പ്രകൃതിയുടെ ഈ പരീക്ഷയില്‍ ന്താന്‍ പരജിതനയെന്നുള്ള തോന്നലാണ് എന്നെ വികാര വിക്ശുബ്ധനക്കുന്ന ഒരു കാര്യം...അടുത്ത ഒരു ഘടകം... അവള്ക്ക് എന്റെ സ്നേഹം നഷ്ടപ്പെട്ടത് ന്താന്‍ കാരണമാണോ എന്ന ചിന്ത പല ബാഹ്യ രൂപങ്ങളില്‍, പല വേഷങ്ങളില്‍ മനസ്സില്ലൂടെ പാഞ്ഞു പോകുന്നുണ്ടോ എന്ന ഒരു ചിന്ത... മനസ്സു പല വിധത്തിലും കലുഷം.....
ഈ അവസരത്തില്‍ എന്നില്‍ സംഭവിച്ച ഒരു നല്ല കാര്യം കൂടി ന്താന്‍ എടുത്തു പറയട്ടെ...
എനിക്ക് ജീവിതത്തിന്റെ ഗന്ധം ഇത്തിരി നന്നായി അനുഭവപ്പെടുന്നു... അവളുമായുള്ള പ്രണയത്തില്‍ ന്താന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു....അഥവാ അറിയാന്‍ ശ്രമിചിരുന്നിട്ടുണ്ടാവില്ല...
മനുഷ്യന്‍ അന്ധനായി മാറുമ്പോള്‍ ഓരോ തിരുത്തലുകള്‍ അനിവര്യമല്ലെഅ? എങ്കിലും ജീവിതം എപ്പോഴും സ്വച്ഛമായി ഒഴുകുമെന്ന് പറയാന്‍ പറ്റില്ലല്ലോ... കുത്തൊഴുക്കുകള്‍ അനിവാര്യതയയിരുന്നില്ലെഅ? അപ്പോള്‍ പിന്നെ തിരുത്തലുകള്‍ ഒഴിവാക്കാംയിരുന്നോ? ഉത്തരം കിട്ടുനനില്ല...
No comments:
Post a Comment