Pages

Wednesday, 2 September 2009

ഇതും ഓണം
അത്തത്തിന്ടന്നു രാവിലെ മനോരമ വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഒന്നാം പേജിലെ ക്വാര്‍ട്ടര്‍ പടം കണ്ടപ്പോ ഒരുള്‍വിളിയലെന്ന പോലെ അകത്തോട്ടു നോക്കി രണ്ടു കാച്ച്. "ഇക്കാലത്തെ പിള്ളാര്‍ക്ക് വല്ലോം അറിയുമോ അത്തതിന്റെയും ഓണത്തിന്റെയും മഹത്വം?...ഹാ പണ്ടൊക്കെ...........". അകത്തുള്ള പിള്ളാര്‌ രണ്ടെണ്ണം "അപ്പച്ചന്‍ ജനെരെശന്റെ അത്തും പിത്തും" കേട്ടതിന്റെ ആലോസരത്തില്‍ ഒരു ആക്കിച്ചിരി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ലീവ് പ്ലനിനെപ്പറ്റിയും ഓണം ഡിസ്കൌന്റിനെപ്പറ്റിയും തീവ്ര ചര്‍ച്ചകള്‍. ഉത്രടതലെന്നു ഓഫീസില്‍ അഞ്ചരയവുന്നത് പന്തയക്കുതിരകളെ തുറന്നു വിടുന്ന മാതിരിയാണ്.
തിരുവോണത്തിന് രാവിലെണീട്ട് പൂക്കാലതെപ്പറ്റിയും തുമ്പപ്പൂവിന്റെ നൈര്‍മല്യതെപ്പറ്റിഉം തുമ്പപ്പൂ പോലത്തെ ചോറ് കൊണ്ടുള്ള ഓണ സദ്യയെപ്പറ്റിയും ഘോര പ്രസംഗം. ഉച്ചയ്ക്ക് ഓണ സദ്യ മൂക്ക് മുട്ടെ തട്ടി, ഉത്രാടത്തിന് ക്യൂ നിന്ന് വാങ്ങിച്ച ബിവരെജു പുന്യാലച്ചന്ടവിടത്തെ ജ്ഞാന സ്നാനത്തില്‍ നീരാട്ട് കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ 'പൂ' വിളികള്‍.

No comments:

Post a Comment