Pages

Tuesday 21 August 2012

അഹങ്കാരി

തല്ലിക്കെടുത്തുക നിങ്ങളെന്നഹങ്കാരത്തെയെന്‍
കൂടപ്പിറപ്പാമൊരു മുന്‍കോപത്തെയും
ചികിത്സ രോഗിക്കല്ല,രോഗത്തിനെന്നാകിലും,
ഒട്ടുമേകല്ലേ ദാക്ഷിണ്യമിവന്‍ ജയിച്ചിടുമാ ക്ഷണം താന്‍.

രാജ്യ നന്മയ്ക്കായ് ത്യജിച്ചിടാമൊരു പ്രവിശ്യയെങ്കില്‍   ,
ത്യജിച്ചിടാം നിങ്ങളിലൊന്നാമെന്നെയും  നന്മയ്ക്കായ്
ഓര്‍ത്തിട ല്ലെയെന്‍ ദുഃഖ കാണ്ഡമല്ലെങ്കിലാളി ക്കുമതു
നിന്‍ വ്യഥകളെ കെടുത്തുമായുള്‍ത്താരിന്‍ സുഗന്ധവും

വിഷം പകര്‍ന്നീടുന്നതെങ്കിലോ തട്ടിയകറ്റുകെന്‍ പൂമ്പൊടി
ഓര്‍ക്ക  നീയെന്നോമലേ, പൂമ്പൊടിയില്ലെങ്കിലില്ലെന്‍ ജീവ സത്യവും
ധിക്കരിച്ചീടാ നിന്‍ പിതൃക്കളെ , നിന്‍ സോദരരെയും,
അലിഞ്ഞിതാ കിടപ്പൂ നിന്‍ സത്യമവരുടെതില്‍

4 comments:

  1. നന്നായിട്ടുണ്ട് ട്ടോ അപ്പു.
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രോത്സാഹനവും പിന്തുണയും ഉള്‍കൊള്ളുന്ന വാക്കുകള്‍ക്കു വളരെ നന്ദി മന്‍സൂര്‍.

      Delete
  2. ഉള്ളിലേ അഹങ്കാരത്തേ ,
    ഒട്ടും ദാഷിണ്യമില്ലാതെ തല്ലികെടുത്തുവാന്‍
    പറയുമ്പൊഴും , അതില്ലാതെ ഞാനില്ലെന്നും
    കലികമായ ചില നേരുകളും അപ്പൂ പകര്‍ന്ന് വയ്ക്കുന്നു ,,
    ചിലരങ്ങനെയാണ് , ചിലത് കൂടെ കാണും ..
    അതില്ലാതായാല്‍ , അയാളില്ലാതാകും .. പക്ഷേ ..!
    ഒരു കുമാരനാശാന്‍ ടച്ച് പൊലെ .. കൊള്ളാം കേട്ടൊ ..

    ReplyDelete
  3. ഉള്ളില്‍ നിന്ന് വന്നതായിരുന്നെങ്കിലും നന്നായോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. എന്തായാലും കുറച്ചൊക്കെ
    പ്രകടിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ചില നിത്യ ജീവിത പ്രശ്നങ്ങള്‍,ആകുലതകള്‍ ഇവയെ ഗതി മാറ്റി
    വിടാനുള്ള ഒരു ശ്രമം ആയിരുന്നു.പ്രോത്സാഹനപരമായ അഭിപ്രായത്തിനു വളരെ നന്ദി റിനി.

    ReplyDelete