ദൈവം മച്ചുവിനോട് ചോദിച്ചു "നിനക്ക് ന്ഹാന്‍ കഷടപ്പട്കളില്ലല്ലാത്ത സ്വര്‍ഗത്തില്‍ ഒരിടം തരാം. പകരം നീ
നിന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം ഉപേക്ഷിക്കണം. നിന്റെ ഭാര്യയ്ക്കും കുട്ടിക്കും ന്ഹന്‍ വേണ്ടത്ര സമ്പത്ത്
കൊടുക്കാം. അവര്‍ക്ക് പുതു ജീവിതത്തിനു വേണ്ടതെല്ലാം കൊടുക്കാം." ഓഷോ മച്ചുവിനെ ഉപദേശിച്ചു. "മനുഷ്യന്‍
ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണം. അച്ഛന്‍ എന്ന പദം തന്നെ മനുഷ്യ നിര്‍മിതമാണ്. അത് സ്വകാര്യ സ്വത്തിന്റെ
സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു സംജ്ഞ്ഹ മാത്രമാണ്. അത്തരം ഒരു മായാ വലയതില്‍ പെട്ട് നീ നിന്റെ മാത്രമല്ല
നിന്റെ കുടുംബത്തിന്റെയും സൌഭാഗ്യങ്ങള്‍ നഷ്ടപ്പെടുത്തരുത്". ദൈവം വീണ്ടും ഓര്‍മിപ്പിച്ചു. "എന്റെ കണക്കു
പുസ്തക പ്രകാരം നിനക്ക് വേണ്ടി ഇതില്‍ പരം ഒരു സൌഭാഗ്യം ന്ഹന്‍ തരാനില്ല. നിനക്ക് ന്ഹന്‍ അറിവും വിവേകവും
വേണ്ടുവോളം തന്നിട്ടുണ്ട്. അവസരങ്ങള്‍ കളയരുത് എന്ന പാഠം ന്ഹന്‍ വേണ്ടതിലധികം പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്താണ്
നിന്റെ തീരുമാനം?
മാച്ചു പറഞ്ഞു ന്ഹന്‍ മനസ്സിലാക്കുന്നു. മനുഷ്യന്റെ മഹത്വം അവന്‍ വെല്ലുവിളികളിലാണ് തെളിയിക്കേണ്ടത്.
ന്ഹന്‍ എന്റെ കുടുംബത്തിനും എനിക്കും വേണ്ടി എന്റെ കഷ്ടപ്പാടുകള്‍ ഉപേക്ഷിക്കാം. പക്ഷെ എനിക്ക് എന്റെ ഭാര്യയെയും
കുട്ടിയേയും അവസാനമായി ഒന്ന് കാണണം. സംസാരിക്കണം. അവരെ ഒന്ന് ഉമ്മ വെക്കണം. ദൈവം പറഞ്ഞു. മറ്റൊരു ജീവിതം
തുടങ്ങാന്‍ പോവുന്ന അവരെ നിന്റെ ജീവിതത്തിന്റെ സുഗന്ധം കൊണ്ട് നീ പ്രലോഭിപ്പിക്കരുത്. എന്നാല്‍ നിനക്ക് സംസാരിക്കാം.
എന്നാല്‍ ഉമ്മ വെക്കരുത്. എന്നെ കണ്ട കാര്യം നീ അവരോടു കൂടി പറയണം.
മച്ചുവിനെ കണ്ട പാടെ മച്ച്വിന്റെ മകള്‍ ഓടി വന്നു കെട്ടിപ്പിടിച്ചു. അച്ഛനെ കനാതതിലുള്ള അവളുടെ ദുഃഖം കവിളില്‍ ചാലിട്ട
ഉപ്പു പാടകളായി പാറിപ്പറന്ന മുടിയിഴകളായി മാറിയിരുന്നു. അവള്‍ അച്ഛന്റെ സാന്ത്വനത്തിനും ഉമ്മകല്‍ക്കുമായി അക്ഷമ
യായി. മച്ചുവിന്റെ ഹൃദയഭാരം താങ്ങാവുന്നതിലും അധികമായി. എന്നാല്‍ വാക്ക് തെറ്റിക്കരുത്. മച്ചു കഥ മുഴവന്‍ ഭാര്യയോട്
പറഞ്ഞു. അവള്‍ക്കും ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളെ തള്ളിക്കളയാന്‍ പാടില്ലെന്ന് തന്നെ തോന്നി. തന്റെ ഭര്‍ത്താവു പോയാലും
തനിക്കൊരു സ്നേഹമയനായ ഭര്‍ത്താവിനെ കിട്ടാതിരിക്കാന്‍ ന്യായമില്ല. എല്ലാവരുടെയും നല്ലതിന് വേണ്ടി പ്രയത്നിക്കുക എന്നുള്ളതാണ്
യഥാര്‍ത്ഥ ഉത്തരവാദിത പാലനം.