കേരള കഫെ കണ്ടു.... നന്നായിട്ടുണ്ട്....പല കഥകളുടെ ഒരു കൂട്ടം...അതില്‍ 'ഐലന്ദ് എക്സ്പ്രസ്സ് ', 'ബ്രിഡ്ജ് ', 'പുറം കാഴ്ചകള്‍' എന്നിവ നല്ല കൈയടി വാങ്ങി... നൊസ്റ്റാള്‍ജിയ, മകള്‍, അവിരാമം, മൃത്യുന്ജയം , ലളിതം ഹിരന്യമയം എന്നോ മറ്റോ ഉള്ള ഒരു പടം എന്നിവയായിരുന്നു മറ്റുള്ളവ... ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒരു പരക്കം പാച്ചില്‍...സാധാരണ പടം കാണാന്‍ പോവുമ്പോള്‍ ഇത്തിരി നേരം പദത്തില്‍ ശ്രദ്ധിക്കും, പിന്നെ ഇത്തിരി നേരം പുറം കാഴ്ചകള്‍...അതും കഴിഞ്ഞു പിന്നെ പല പല ഒര്മാകളിലൂടെയുല്‍ ഊളിയിടല്‍...ഇന്നു പക്ഷെ മിക്ക സമയവും പദത്തില്‍ തന്നെയായിരുന്നു ശ്രദ്ധ...
എങ്കിലും ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി... ഐലന്ദ് എക്ഷ്പ്രെസ്സിലെ പ്രിത്വിരാജിന്റെ പ്രണയം കണ്ടപ്പോള്‍ ചില നിമിഷങ്ങള്‍ ഫ്ലാഷ് ബാക്ക് പോലെ തോന്നിച്ചു... അപ്പോള്‍ ന്താന്‍ ഓര്‍ക്കുകയായിരുന്നു എന്റെ പ്രണയത്തെ പറ്റിയുള്ള ധാരണ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണോ എന്ന്... എനിക്ക് പ്രണയം എന്ന് പറയുന്നതു ഒരു സമര്‍പ്പണമാണ്, ജീവിതമാണ്, ജീവനാണ്, ലഹരിയാണ്, പ്രേരണയാണ്.... അത് തന്നെയാണൊ മറ്റുള്ളവര്‍ക്ക് എന്ന് എനിക്കറിയില്ല....