Pages

Monday, 29 August 2011

http://www.firstpost.com/blogs/politics-blogs/annas-backroom-boys-did-a-great-job-but-the-frontroom-70813.html

Saturday, 11 June 2011

അവള്‍ക് ന്ഹാന്‍ കൊടുതെന്റെ ഹൃദയതിന്നടിതട്ടിലെ ഉറവ തന്‍ പട്ടയം
അവളോട്‌ ന്ഹന്‍ ചോദിചില്ലവളുടെ സമ്മതവും ആശകളും
എന്നലവലെടുതില്ലൊരു തുള്ളി പോലും ന്ഹന്‍ ആശിച്ച പോല്‍
എന്‍ നമോവാകം ന്ഹന്‍ എകട്ടെ നിന്‍ ഹൃദയത്തിന്‍ ഉണ്മയ്ക്ക്
എന്നാലെന്ത് ചെയ്വൂ ഉറവ വഴിമാരിപ്പോയോരെന്‍ ഹൃദയത്തെ
അണകള്‍ കെട്ടിയും മതിലുകള്‍ പണിതും രക്ഷിചെടുക്കവതോ എന്‍
വേലിയേറ്റങ്ങളും അഗ്നികളും വിഴുങ്ങിക്കൊണ്ടിരിക്കുന്നേന്‍ ഹൃദയത്തെ
നിന്‍ സമ്മതമില്ലാതെ നിന്‍ ഹൃദയതിന്‍ ഉദ്യാനത്തില കടന്നു ന്ഹന്‍ മോഷ്ടിച്ച്
നിന്‍ അകതാരിന്‍ നന്മകള്‍ വളം ചേര്‍ത്ത് വളര്‍ത്തിയ പനിനീര്‍ പൂവുകളെ
എന്നലെന്‍ അന്തരളത്തില്‍ വളര്‍ന്നു മോഹങ്ങള്‍ ആ തോട്ടത്തില്‍ വസിച്ചു
പൂക്കളെ സ്നേഹിച്ചു മുള്ളുകളെ മാനിച് തോട്ടത്തെ പാലിക്കുവാന്‍
അറിയില്ലെനിക്കെതും എനിക്കെന്തു പിഴച്ചു ന്ഹന്‍ ശരിയോ തെറ്റോ

Tuesday, 24 May 2011

ദൈവം മച്ചുവിനോട് ചോദിച്ചു "നിനക്ക് ന്ഹാന്‍ കഷടപ്പട്കളില്ലല്ലാത്ത സ്വര്‍ഗത്തില്‍ ഒരിടം തരാം. പകരം നീ
നിന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം ഉപേക്ഷിക്കണം. നിന്റെ ഭാര്യയ്ക്കും കുട്ടിക്കും ന്ഹന്‍ വേണ്ടത്ര സമ്പത്ത്
കൊടുക്കാം. അവര്‍ക്ക് പുതു ജീവിതത്തിനു വേണ്ടതെല്ലാം കൊടുക്കാം." ഓഷോ മച്ചുവിനെ ഉപദേശിച്ചു. "മനുഷ്യന്‍
ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണം. അച്ഛന്‍ എന്ന പദം തന്നെ മനുഷ്യ നിര്‍മിതമാണ്‌. അത് സ്വകാര്യ സ്വത്തിന്റെ
സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു സംജ്ഞ്ഹ മാത്രമാണ്. അത്തരം ഒരു മായാ വലയതില്‍ പെട്ട് നീ നിന്റെ മാത്രമല്ല
നിന്റെ കുടുംബത്തിന്റെയും സൌഭാഗ്യങ്ങള്‍ നഷ്ടപ്പെടുത്തരുത്". ദൈവം വീണ്ടും ഓര്‍മിപ്പിച്ചു. "എന്റെ കണക്കു
പുസ്തക പ്രകാരം നിനക്ക് വേണ്ടി ഇതില്‍ പരം ഒരു സൌഭാഗ്യം ന്ഹന്‍ തരാനില്ല. നിനക്ക് ന്ഹന്‍ അറിവും വിവേകവും
വേണ്ടുവോളം തന്നിട്ടുണ്ട്. അവസരങ്ങള്‍ കളയരുത് എന്ന പാഠം ന്ഹന്‍ വേണ്ടതിലധികം പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്താണ്
നിന്റെ തീരുമാനം?
മാച്ചു പറഞ്ഞു ന്ഹന്‍ മനസ്സിലാക്കുന്നു. മനുഷ്യന്റെ മഹത്വം അവന്‍ വെല്ലുവിളികളിലാണ്‌ തെളിയിക്കേണ്ടത്.
ന്ഹന്‍ എന്റെ കുടുംബത്തിനും എനിക്കും വേണ്ടി എന്റെ കഷ്ടപ്പാടുകള്‍ ഉപേക്ഷിക്കാം. പക്ഷെ എനിക്ക് എന്റെ ഭാര്യയെയും
കുട്ടിയേയും അവസാനമായി ഒന്ന് കാണണം. സംസാരിക്കണം. അവരെ ഒന്ന് ഉമ്മ വെക്കണം. ദൈവം പറഞ്ഞു. മറ്റൊരു ജീവിതം
തുടങ്ങാന്‍ പോവുന്ന അവരെ നിന്റെ ജീവിതത്തിന്റെ സുഗന്ധം കൊണ്ട് നീ പ്രലോഭിപ്പിക്കരുത്. എന്നാല്‍ നിനക്ക് സംസാരിക്കാം.
എന്നാല്‍ ഉമ്മ വെക്കരുത്. എന്നെ കണ്ട കാര്യം നീ അവരോടു കൂടി പറയണം.
മച്ചുവിനെ കണ്ട പാടെ മച്ച്വിന്റെ മകള്‍ ഓടി വന്നു കെട്ടിപ്പിടിച്ചു. അച്ഛനെ കനാതതിലുള്ള അവളുടെ ദുഃഖം കവിളില്‍ ചാലിട്ട
ഉപ്പു പാടകളായി പാറിപ്പറന്ന മുടിയിഴകളായി മാറിയിരുന്നു. അവള്‍ അച്ഛന്റെ സാന്ത്വനത്തിനും ഉമ്മകല്‍ക്കുമായി അക്ഷമ
യായി. മച്ചുവിന്റെ ഹൃദയഭാരം താങ്ങാവുന്നതിലും അധികമായി. എന്നാല്‍ വാക്ക് തെറ്റിക്കരുത്. മച്ചു കഥ മുഴവന്‍ ഭാര്യയോട്‌
പറഞ്ഞു. അവള്‍ക്കും ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളെ തള്ളിക്കളയാന്‍ പാടില്ലെന്ന് തന്നെ തോന്നി. തന്റെ ഭര്‍ത്താവു പോയാലും
തനിക്കൊരു സ്നേഹമയനായ ഭര്‍ത്താവിനെ കിട്ടാതിരിക്കാന്‍ ന്യായമില്ല. എല്ലാവരുടെയും നല്ലതിന് വേണ്ടി പ്രയത്നിക്കുക എന്നുള്ളതാണ്
യഥാര്‍ത്ഥ ഉത്തരവാദിത പാലനം.

Sunday, 23 May 2010

ആര്‍ക്കെങ്കിലും ഒന്നും ചീയ്യതിരിക്കാന്‍ പറ്റുമോ??? രണ്ടു ദിവസം??? ശനിയും ഞായരും??? പറഞ്ഞു വരുമ്പോ കുറെക്കാലമായി ഇങ്ങനെയാണ്......ഒരു പണിയും എടുക്കില്ല.... ഐ. ടി പണി തുടങ്ങിയതില്‍ പിന്നെ ഇത് തന്നെ ജീവിതം....ഒരു നാണവും മാനവുമില്ലാതെ വെറുതെയിരിക്കുക....ബാക്കി ദിവസങ്ങളിലനെങ്കില്‍ സ്വന്തം മനസ്സിനു ഒരു സ്വസ്ഥതയും കൊടുക്കാതെ പണിയെടുക്കുക.... .പനിയെടുക്കുന്നതൊക്കെ നല്ലത് തന്നെ.... പക്ഷെ ഇത് ഒരു മാതിരി സ്വയം പീഡനം അല്ലേയ...??? അലസനായ സ്വന്തം മനസ്സിനെ ഒന്ന് പ്രേമിക്കണോ പന്ച്ചരയടിക്കണോ വായ്‌ നോക്കണോ പോലും സമ്മതിക്കാതെ അടക്കി വച്ചിരിക്കുക്യനി ദുഷ്ടന്‍.... ഇത് ശരിക്കും ഒരു ജീവിത വീക്ഷനമില്ലതത്തിന്റെ കുഴ്ഹപ്പമല്ലെഅ??? ജീവിതത്തില്‍ എന്തൊക്കെ ചെയ്യാനിരിക്കുന്നു.... വല്ലവരും ഓടിക്കുന്നത് പോലെ ഓടിക്കുക എന്നതില്‍ കവിഞ്ഞു സ്വയം ഓടാന്‍ എന്നാണ് പഠിക്കുന്നത്????

Monday, 15 March 2010

മനശ്ശക്തി എന്ന് പറയുന്നത് ഒരു അപാര സംഭവം തന്നെ. നമ്മുടെ അനിമല്‍ പ്ലാനെറ്റ് ചാനല്‍ കാണുകയായിരുന്നു. അതില്‍ ഒരന്നനുണ്ട് ഒരു കൂസലുമില്ലാതെ സിംഹങ്ങളുടെ ഇടയിലേക്ക് നടന്നു പോവുന്നു... തോഴുതളിയ തൊഴുതു...
ഇങ്ങേര്‍ ഇത് എന്തിനുള്ള പുരപ്പടെന്നു കൂടെയുള്ള ക്യാമറ പായലുകള്‍... തള്ളെ ലവന് പ്രന്തനെന്നു ആര്‍ക്കും തോന്നും...ആള്‍ നിസ്സാരക്കാരനല്ല... ലവന്റെ കൈ കണ്ടാല്‍ ഒരു കാലു പോലെയുണ്ട്... ഒത്ത തടിയും വണ്ണവും...ആള് ഉശിരന്‍ തന്നെ... എന്നാലും സിംഹം സിംഹം തന്നെ... മൂപ്പരുടെ ഒരു അപ്പ്രോച് എന്ന് പരയൂനതു മൂപ്പര് വിചാരിച്ചാലെ പറഞ്ഞു തീര്‍ക്കാന്‍ ഒക്കൂ. അത് ഒരു മണ്ടതരമാനെന്നോ എടുത്തു ചാട്ടമാനെന്നോ... പറഞ്ഞു വാദിച്ചു ജയിക്കാന്‍ നോക്കണ്ട... അങ്ങോര്‍ ഒരു പോറല്‍ പൊലുമെല്ക്കതെയനു തിരിച്ചു നടന്നു വരുന്നത്...
അപ്പഴാണ് ന്ഹന്‍ എന്റെ സ്വന്തം കാര്യം ഓര്‍ത്തത്‌... നാലാളുടെ മുന്നില്‍ ഒന്ന് ചുമ്മാ രണ്ടു ജാഡ ഡയലോഗ് അടിക്കാന്‍ നമ്മളെ കിട്ടൂല്ല... പ്യടിചിട്ടല്ല കേട്ട... എന്നാലും ഒരു ഇതനുല്‍...അപ്പഴാണ് അളിയന്‍ ഇതൊക്കെ കാട്ടുന്നത്.... അപ്പരം തന്നളിയ....

Sunday, 8 November 2009

കേരള കഫെ കണ്ടു.... നന്നായിട്ടുണ്ട്....പല കഥകളുടെ ഒരു കൂട്ടം...അതില്‍ 'ഐലന്ദ്‌ എക്സ്പ്രസ്സ് ', 'ബ്രിഡ്ജ് ', 'പുറം കാഴ്ചകള്‍' എന്നിവ നല്ല കൈയടി വാങ്ങി... നൊസ്റ്റാള്‍ജിയ, മകള്‍, അവിരാമം, മൃത്യുന്ജയം , ലളിതം ഹിരന്യമയം എന്നോ മറ്റോ ഉള്ള ഒരു പടം എന്നിവയായിരുന്നു മറ്റുള്ളവ... ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഒരു പരക്കം പാച്ചില്‍...സാധാരണ പടം കാണാന്‍ പോവുമ്പോള്‍ ഇത്തിരി നേരം പദത്തില്‍ ശ്രദ്ധിക്കും, പിന്നെ ഇത്തിരി നേരം പുറം കാഴ്ചകള്‍...അതും കഴിഞ്ഞു പിന്നെ പല പല ഒര്മാകളിലൂടെയുല്‍ ഊളിയിടല്‍...ഇന്നു പക്ഷെ മിക്ക സമയവും പദത്തില്‍ തന്നെയായിരുന്നു ശ്രദ്ധ...

എങ്കിലും ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി... ഐലന്ദ്‌ എക്ഷ്പ്രെസ്സിലെ പ്രിത്വിരാജിന്റെ പ്രണയം കണ്ടപ്പോള്‍ ചില നിമിഷങ്ങള്‍ ഫ്ലാഷ് ബാക്ക് പോലെ തോന്നിച്ചു... അപ്പോള്‍ ന്താന്‍ ഓര്‍ക്കുകയായിരുന്നു എന്റെ പ്രണയത്തെ പറ്റിയുള്ള ധാരണ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണോ എന്ന്... എനിക്ക് പ്രണയം എന്ന് പറയുന്നതു ഒരു സമര്‍പ്പണമാണ്‌, ജീവിതമാണ്‌, ജീവനാണ്, ലഹരിയാണ്, പ്രേരണയാണ്.... അത് തന്നെയാണൊ മറ്റുള്ളവര്‍ക്ക് എന്ന് എനിക്കറിയില്ല....

Friday, 2 October 2009

സംഘര്‍ഷങ്ങള്‍

ഇന്നു എനിക്ക് മറക്കാനാവാത്ത ദിവസം... പുതിയ തിരിച്ചറിവുകള്‍... ഓരോ തിരിച്ചറിവും ജീവിതത്തിലെ ഓരോ വഴിതിരിവാവണം എന്നൊക്കെയാണ് മഹാന്മാര്‍ പറഞ്ഞതും പലരും പഠിപ്പിച്ചതും....എങ്ങിലും ന്താന്‍ വിതുംബിപ്പോകുന്നു...കാര്യം ഇത്രയേയുള്ളൂ.... കേള്ക്കുന്ന ആള്‍ക്ക് കാര്യം വളരെ നിസ്സാരം... ഉപദേശങ്ങള്‍ റെഡി.... എനിലും എന്റെ ഹൃദയം കരയുന്നത് എനിക്ക് കേള്ക്കാം... ന്താന്‍ അത് കേള്‍ക്കാതിരിക്കാന്‍ ഓണ്‍ലൈന്‍ ഇല്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു...തമാശകള്‍ ഇഷ്ടം പോലെ പോട്ട്ക്കാന്‍ നോക്കുന്നുണ്ട്... ഇതും ഒരു ഒളിച്ചു ഒട്ടമല്ലെഅ?
ന്താന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു... ആദ്യമേ പറയട്ടെ... അവള്ക്ക് വേണ്ടി ന്താന്‍ എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അവകാശപ്പെടാനില്ല... ന്താന്‍ എന്റെ ഹൃദയത്തില്‍ അവളെ പൊതിഞ്ഞു കൊണ്ടു നടന്നു.... അവളെ ഓര്ത്തു വിദേശത്ത് പോവാനുള്ള അവസരം കളഞ്ഞു കുളിച്ചു... ഒന്നും അവളോട്‌ പറഞ്ഞില്ല...പറയാന്‍ ശ്രമിച്ചു....സമയമോ വിധിയോ അതോ അവളോ ഒഴിഞ്ഞു മാറി...
അവസാനം അവളോട്‌ ചോദിയ്ക്കാന്‍ ഒരു അവസരം വന്നപ്പോള്‍ വൈകിപ്പോയി(അഥവാ വൈകിപ്പോയതു മാത്രമാണെന്നു കരുതി സമാധാനിക്കാന്‍ ന്താന്‍ ശ്രമിക്കുന്നു )...അവള്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നെ കല്യാണം കഴിക്കാന്‍ പോകുന്നു... പല കഥകളിലും കേട്ടപ്പോള്‍ എനിക്കിതു സംഭവിക്കല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച സംഭവം... എന്റെ ജീവിതത്തിലും അതിഥിയായി എത്തിയിരിക്കുന്നു... ആയ കഥകളിലെ പരാജിത കാമുകന്മാരുടെ എല്ലാ ഭാവഹാവാദികളും എന്നില്‍ ആവതിക്കപ്പെടുന്നതായി എനിക്ക് അനുഭവപ്പെടുന്നു... പരാജയത്തിന്റെയും നഷ്ടബോധത്തിന്റെയും സന്കടതിന്റ്യും പല പല മനുഷ്യ മുഘഭാവങ്ങള്‍ മനസ്സിലൂടെ ഘോഷയാത്ര നടത്തുന്നു... തിരിച്ചു കൃയത്മകമായി ഒന്നും നല്കനില്ലാത്ത കാഴ്ചക്കാരന്‍ മാത്രമായി ന്ത്താനും .
പ്രകൃതിയുടെ ഈ പരീക്ഷയില്‍ ന്താന്‍ പരജിതനയെന്നുള്ള തോന്നലാണ് എന്നെ വികാര വിക്ശുബ്ധനക്കുന്ന ഒരു കാര്യം...അടുത്ത ഒരു ഘടകം... അവള്ക്ക് എന്റെ സ്നേഹം നഷ്ടപ്പെട്ടത്‌ ന്താന്‍ കാരണമാണോ എന്ന ചിന്ത പല ബാഹ്യ രൂപങ്ങളില്‍, പല വേഷങ്ങളില്‍ മനസ്സില്ലൂടെ പാഞ്ഞു പോകുന്നുണ്ടോ എന്ന ഒരു ചിന്ത... മനസ്സു പല വിധത്തിലും കലുഷം.....
ഈ അവസരത്തില്‍ എന്നില്‍ സംഭവിച്ച ഒരു നല്ല കാര്യം കൂടി ന്താന്‍ എടുത്തു പറയട്ടെ...
എനിക്ക് ജീവിതത്തിന്റെ ഗന്ധം ഇത്തിരി നന്നായി അനുഭവപ്പെടുന്നു... അവളുമായുള്ള പ്രണയത്തില്‍ ന്താന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു....അഥവാ അറിയാന്‍ ശ്രമിചിരുന്നിട്ടുണ്ടാവില്ല...
മനുഷ്യന്‍ അന്ധനായി മാറുമ്പോള്‍ ഓരോ തിരുത്തലുകള്‍ അനിവര്യമല്ലെഅ? എങ്കിലും ജീവിതം എപ്പോഴും സ്വച്ഛമായി ഒഴുകുമെന്ന് പറയാന്‍ പറ്റില്ലല്ലോ... കുത്തൊഴുക്കുകള്‍ അനിവാര്യതയയിരുന്നില്ലെഅ? അപ്പോള്‍ പിന്നെ തിരുത്തലുകള്‍ ഒഴിവാക്കാംയിരുന്നോ? ഉത്തരം കിട്ടുനനില്ല...